SC Colony | എസ് സി കോളനി സംരക്ഷണത്തിന് മൊഗ്രാൽ ഗാന്ധി നഗറിൽ മതിൽ നിർമാണം തുടങ്ങി; 2 വീടുകളെ ഒഴിവാക്കിയെന്ന് ആരോപണം
Mar 17, 2023, 13:40 IST
മൊഗ്രാൽ: (www.kasargodvartha.com) കുമ്പള ഗ്രാമപഞ്ചായതിലെ 19-ാം വാർഡായ മൊഗ്രാൽ കൊപ്പളം പരിധിയിലെ ഗാന്ധി നഗർ എസ് സി കോളനി സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചുറ്റുമതിൽ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ് സി തുക ഉപയോഗിച്ചാണ് നിർമാണം. കോളനിയിലെ 25 ഓളം വരുന്ന വീടുകളുടെയും, ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനായാണ് ചുറ്റുമതിൽ നിർമാണത്തിനായി തുക അനുവദിച്ചത്.
Keywords; Top-Headlines, Panchayath, House, complaint, Family, Mogral, Building, Secretary ,Land, Members, Kerala.Construction of wall started in Mogral Gandhi Nagar to protect SC Colony
നേരത്തെ കോളനിയിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള വിശാലമായ കമ്യൂണിറ്റി ഹോൾ നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ തീരദേശനിയമം അതിന് തടസമാകുമെന്ന അഭിപ്രായം വന്നതോടെയാണ് കോളനി സംരക്ഷണത്തിന് തുക ഉപയോഗപ്പെടുത്തിയത്. അതിനിടെ സംരക്ഷണ മതിൽ നിർമാണത്തിൽ രണ്ട് വീടുകളെ ഒഴിവാക്കിയാണ് നിർമാണം തുടങ്ങിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പരേതനായ തെങ്ങുകയറ്റ തൊഴിലാളി ബാബുവിന്റേയും, തൊട്ടടുത്ത സുമ്മത്തിയുടെയും വീടുകളെ ഒഴിവാക്കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്ന് സുമ്മത്തിയുടെ മകനും മൊഗ്രാൽ ദേശീയവേദി ജോയിന്റ് സെക്രടറിയുമായ വിജയകുമാർ പറഞ്ഞു. അതേസമയം തുക ലഭ്യത അനുസരിച്ച് ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ എസ് സി കോളനി ചുറ്റുമതിൽ നിർമാണം നടന്നുവരുന്നതെന്നും, എസ് സി കോളനി പരിധിയിൽ വരുന്ന മുഴുവൻ സ്ഥലത്തും അടുത്ത വാർഷിക പദ്ധതിയിൽ തുക അനുവദിച്ച് മതിൽ നിർമാണം പൂർത്തീകരിക്കുമെന്നും വാർഡ് മെമ്പർ കൗലത്ത് ബീവി അറിയിച്ചു.
Keywords; Top-Headlines, Panchayath, House, complaint, Family, Mogral, Building, Secretary ,Land, Members, Kerala.Construction of wall started in Mogral Gandhi Nagar to protect SC Colony