city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | കോൺഗ്രസിന്റെ എസ് പി ഓഫീസ് മാർചിനിടെ പൊലീസ് ലാതിചാർജും സംഘർഷവും; 'ഡിസിസി പ്രസിഡന്റിന് തലയ്ക്കടിയേറ്റു'; പ്രവർത്തകരെ തടയാൻ ചെന്ന തന്നെ അടിച്ചത് ഡി വൈ എസ് പിയെന്ന് പി കെ ഫൈസൽ

കാസർകോട്: (www.kasargodvartha.com) കോൺഗ്രസിന്റെ എസ് പി ഓഫീസ് മാർചിനിടെ പൊലീസ് ലാതിചാർജും സംഘർഷവും. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അടക്കം നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. ഡിസിസി പ്രസിഡന്റിന് തലയ്ക്കാണ് അടിയേറ്റതെന്ന് നേതാക്കൾ പറഞ്ഞു. ബാരികേഡ് തള്ളിയിടാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ അവരെ തടയാൻ ചെന്ന തന്നെ ഡി വൈ എസ് പി പികെ സുധാകരൻ ലാതി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്ന പി കെ ഫൈസൽ ആരോപിച്ചു.

Protest | കോൺഗ്രസിന്റെ എസ് പി ഓഫീസ് മാർചിനിടെ പൊലീസ് ലാതിചാർജും സംഘർഷവും; 'ഡിസിസി പ്രസിഡന്റിന് തലയ്ക്കടിയേറ്റു'; പ്രവർത്തകരെ തടയാൻ ചെന്ന തന്നെ അടിച്ചത് ഡി വൈ എസ് പിയെന്ന് പി കെ ഫൈസൽ

കെപിസിസി പ്രസിഡണ്ടിനെയും പ്രതിപക്ഷ നേതാവിനെയും കള്ളക്കേസിൽ കുടുക്കാൻ സർകാർ പ്രതികാര രാഷ്ട്രീയ നടപടികൾ സ്വീകരിക്കുകയാണെന്നും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ സർകാർ നീക്കങ്ങൾ നടത്തുകയാണെന്നും ആരോപിച്ചാണ് ജില്ല കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ എസ് പി ഓഫീസിലേക്ക് മാർച് നടത്തിയത്. വിദ്യാനഗർ ഡിസിസി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച് എസ് പി ഓഫീസിന് സമീപം പൊലീസ് ബാരികേഡ് വെച്ച് തടഞ്ഞു. തുടർന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മാർച് ഉദ്‌ഘാടനം ചെയ്ത ശേഷമാണ് സംഘർഷമുണ്ടായത്.

 

പൊലീസിന് നേരെ കല്ലേറ് നടത്തുകയും ബാരികേഡ് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തതോടെ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകരെ തടയാൻ ചെന്നപ്പോഴാണ് ഡിസിസി പ്രസിഡന്റിനും യൂത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനും പരുക്കേറ്റതെന്നും ഏതാനും പ്രവർത്തകർക്കും പരുക്കേറ്റതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കല്ലേറിൽ രണ്ട് പൊലീസുകാർക്കും പരുക്കേറ്റതായി പൊലീസ് അധികൃതർ അറിയിച്ചു. ഡിസിസി പ്രസിഡന്റിന്റെ അക്രമിച്ചുവെന്ന വിവരം അറിഞ്ഞതോടെ പ്രവർത്തകർ പ്രകടനമായി വിദ്യാനഗറിലെത്തി ദേശീയപാത ഉപരോധിച്ചു. 10 മിനുറ്റിലധികം ദേശീയപാത സ്തംഭിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. കെകെ രാജേന്ദ്രനും മറ്റ് നേതാക്കളും ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

 

Protest | കോൺഗ്രസിന്റെ എസ് പി ഓഫീസ് മാർചിനിടെ പൊലീസ് ലാതിചാർജും സംഘർഷവും; 'ഡിസിസി പ്രസിഡന്റിന് തലയ്ക്കടിയേറ്റു'; പ്രവർത്തകരെ തടയാൻ ചെന്ന തന്നെ അടിച്ചത് ഡി വൈ എസ് പിയെന്ന് പി കെ ഫൈസൽ


Keywords: Congress, DCC, KPCC, Police, DYSP, Rajmohan Unnithan, SP Office, K Sudhakaran, PK Faizal, Congress workers injured in clash with police during protest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia