Police FIR | ടർഫ് മൈതാനത്ത് യുവാവിനെ അക്രമിച്ച് പരുക്കേൽപിച്ചതായി പരാതി; പൊലീസ് കേസെടുത്തു
Mar 9, 2024, 16:42 IST
ബേക്കൽ: (KasargodVartha) ടർഫ് മൈതാനത്ത് യുവാവിനെ അക്രമിച്ച് പരുക്കേൽപിച്ചുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. കോട്ടിക്കുളം കരിപ്പൊടി ഹൗസിലെ അഹ്മദ് അജ്മൽ റഈസിനെ (20) അക്രമിച്ചുവെന്നാണ് പരാതി. വെള്ളിയാഴ്ച രാത്രി 11.55 മണിയോടെ പള്ളത്തെ ടർഫ് മൈതാനത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇർശാദ് എന്നയാൾ തടഞ്ഞുനിർത്തി കൈ കൊണ്ട് കഴുത്തിലും മുഖത്തും അടിച്ചും കയ്യിൽ കരുതിയ താക്കോൽ കൊണ്ട് നെറ്റിയിൽ കുത്തിയും നിലത്തിട്ട് ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നു. ഇർശാദിനെതിരെ ഐപിസി 341, 323, 324 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.