city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Assault | സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടത് ചോദ്യം ചെയ്തതിന് യുവാവിനെ അക്രമിച്ചതായി പരാതി

തൃക്കരിപ്പൂര്‍: (www.kasargodvartha.com) സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടത് ചോദ്യം ചെയ്തതിന് യുവാവിനെ അക്രമിച്ചതായി പരാതി. തൃക്കരിപ്പൂര്‍ വള്‍വക്കാട്ടെ ആസിഫിനെ (32) ആക്രമിച്ച് പരുക്കേല്‍പിച്ചെന്നാണ് പരാതി. തലയ്ക്കും കഴുത്തിനും കൈക്കും പരുക്കേറ്റ ആസിഫിനെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    
Assault | സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടത് ചോദ്യം ചെയ്തതിന് യുവാവിനെ അക്രമിച്ചതായി പരാതി

അബ്ദുല്ല കടവത്ത് എന്നെയാളാണ് അക്രമിച്ചതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ അബ്ദുല്ല കടവത്തും സഹോദരന്‍ ശംസുദ്ദീനും അപകീര്‍ത്തികരമായ രീതിയില്‍ കുടുംബത്തിനെതിരെയും മറ്റും ആക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റിട്ടത് ചോദ്യം ചെയ്തതിലുള്ള പ്രതികാരമാണ് ആക്രമത്തിന് കാരണമെന്നും ആസിഫ് പറയുന്നു.

നിരവധി കേസുകളില്‍ പ്രതിയാണ് അബ്ദുല്ല കടവത്തെന്നും ഒരുവര്‍ഷം മുമ്പ് ബൈകില്‍ സഞ്ചരിക്കവേ കൈകോട്ടുക്കടവ് ജമാഅത് സെക്രടറിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ മാധ്യമങ്ങളില്‍ പലരെയും താറടിച്ച് കാണിച്ച് പോസ്റ്റിട്ടതിന് ഇദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതിയുണ്ടെന്നും ആസിഫ് പറഞ്ഞു.
      
Assault | സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടത് ചോദ്യം ചെയ്തതിന് യുവാവിനെ അക്രമിച്ചതായി പരാതി

അതേസമയം 10 അംഗ സംഘം അക്രമിച്ചുവെന്ന് ആരോപിച്ച് അബ്ദുല്ല കടവത്ത് പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അബ്ദുല്ല കടവത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആസിഫിനെ ആക്രമിച്ച സംഭവത്തില്‍ ഇന്റിമേഷന്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചന്തേര പൊലീസ് അറിയിച്ചു.

Keywords: Thrikaripur, Police, Kaikottukadavu, Kerala News, Malayalam News, Kasaragod News, Crime, Crime News, Complaint that youth assaulted for questioning defamatory post on social media.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia