കോപ്പിയടിക്കാരിയെന്ന് മുദ്രകുത്തി, ശിരോവസ്ത്രം അഴിപ്പിക്കാന്‍ ശ്രമിച്ചു; മറ്റ് വിദ്യാര്ത്ഥികള്ക്കുമുന്നില്വെച്ച് അപമാനിച്ച അധ്യാപികക്കെതിരെ പതിനഞ്ചുകാരി വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്കി
Apr 4, 2017, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2017) എസ് എസ് എല്‍ സി പരീക്ഷയെഴുതുന്നതിനിടെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് കോപ്പിയടിക്കാരിയെന്ന് മുദ്രകുത്തുകയും ശിരോവസ്ത്രം അഴിപ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത അധ്യാപികക്കെതിരെ പെണ്‍കുട്ടി രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്കി.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു
സ്കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെയാണ് അധ്യാപിക പരീക്ഷയെഴുതുന്നതിനിടെ മാനസികമായി പീഡിപ്പിച്ചത്. മാര്‍ച്ച് 30ന് നടന്ന കണക്ക് പരീക്ഷക്കിടെയാണ് സംഭവം.
പരീക്ഷാഹാളില്‍ ഇന്വിജിലേറ്റീറ്ററായി എത്തിയ അധ്യാപിക വിദ്യാര്‍ത്ഥിനിയോട് കോപ്പിയടിക്കാനുള്ള കടലാസ് ശിരോവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് ചോദിക്കുകയായിരുന്നു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ ശിരോവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ശിരോവസ്ത്രം നീക്കി കോപ്പിയടിക്കാനുള്ള കടലാസ് ഇല്ലെന്ന് ബോധ്യപ്പെടുത്തിയിട്ടും അധ്യാപിക വിട്ടില്ല. പരീക്ഷ കഴിഞ്ഞ് പേപ്പര്‍ തുന്നിക്കെട്ടിയില്ലെന്നുപറഞ്ഞ് പെണ്‍കുട്ടിയെ വീണ്ടും ശകാരിച്ചു. ഇതില്‍ മനംനൊന്ത് കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിനി പരീക്ഷാഹാള് വിട്ടത്.
അധ്യാപികയുടെ അധിക്ഷേപം കാരണം കൃത്യമായി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞില്ല. ഇക്കാര്യം പെണ്‍കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയതോടെയാണ് പരാതി നല്‍കാനുള്ള തീരുമാനമുണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടി അധ്യാപികക്കെതിരെ വിദ്യാഭ്യാസമന്ത്രി, ഡി ഡി ഇ, സ്കൂള്‍ പ്രധാനാധ്യാപിക എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Students, Teacher, Complaint, SSLC, Exam, Parents, Education minister, Complaint sent to education minister against school teacher.