Arrested | റോഡരികിൽ നിർത്തിയിട്ട കാറിൽ പരസ്യമദ്യപാനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായി പരാതി; 2 പേർ അറസ്റ്റിൽ
May 12, 2024, 22:34 IST
ബദിയടുക്ക: (KasargodVartha) റോഡരികിൽ നിർത്തിയിട്ട കാറിൽ വെച്ച് പരസ്യമായി മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച എസ്ഐയെയും പൊലീസുകാരെയും കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ രണ്ടുപേരെ ബദിയടുക്ക എസ്ഐ എൻ അൻസാറും സംഘവും അറസ്റ്റുചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എം മുഹമ്മദ് ഹനീഫ് (48), കെ എ ഇബ്രാഹിം ഖലീൽ (37) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിക്കുകയും ചെയ്തതായും അധികൃതർ പറയുന്നു. പിന്നീട് ബലം പ്രയോഗിച്ചാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ഇവർ മദ്യപിച്ചുകൊണ്ടിരുന്ന കെഎൽ 59 ആർ 7436 നമ്പർ കാറും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടയിൽ ബേള ധർമ്മത്തടുക്കയിൽ വെച്ചാണ് സംഭവം. റോഡരികിൽ കാറിന്റെ ഡോർ തുറന്നുവെച്ച് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദിച്ചപ്പോഴാണ് ഇവർ എസ്ഐയോടും സംഘത്തോടും തർക്കിക്കുകയും മദ്യകുപ്പി വാങ്ങാൻ ശ്രമിക്കുമ്പോൾ രണ്ടു പേരും എസ്ഐയുടെ കൈപിടിച്ച് വലിക്കുകയും കൂടെ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ആരിഫിനെ പിടിച്ചുതള്ളുകയും ചെയ്‌തതായാണ് പരാതി.