പാര്‍ട്ണര്‍ഷിപ്പില്‍ മംഗളൂരുവില്‍ കോഫി ഷോപ്പ് തുടങ്ങാമെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയില്‍നിന്ന് 3.25 ലക്ഷം രൂപയും ഇന്നോവ കാറും വാങ്ങി യുവാവ് മുങ്ങിയതായി പരാതി
Jan 18, 2017, 12:16 IST
കാസര്‍കോട്: (www.kasargodvartha.com 18/01/2017) പാര്‍ട്ണര്‍ഷിപ്പില്‍ മംഗളൂരുവില്‍ കോഫി ഷോപ്പ് തുടങ്ങാമെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയില്‍നിന്ന് 3.25 ലക്ഷം രൂപയും ഇന്നോവ കാറും വാങ്ങി യുവാവ് മുങ്ങിയതായി പരാതി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ എമറാള്‍ഡ് ഹോട്ടല്‍ ഉടമ ആലംപാടി ബര്‍ക്കത്ത് ഹൗസിലെ അബൂബക്കര്‍ അലിയുടെ മകന്‍ എസ് എ ഹമീദ് അലിയുടെ പരാതിയാലണ് നായന്മാര്‍മൂലയിലെ ശൈഷാദിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചവകയില്‍ 89,000 രൂപയും ശൈഷാദ് വാടകയിനത്തില്‍ നല്‍കാനുണ്ടെന്നും പരാതിയില്‍ പറയുന്നു. ഹമീദ് അലിയെ പരിചയപ്പെട്ട ശൈഷാദ് മംഗളൂരുവില്‍ കോഫി ഷോപ്പ് തുടങ്ങിയാല്‍ നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഹോട്ടലില്‍ മുറിയെടുത്താണ് ശൈഷാദ് ഹമീദ് അലിയെ പരിചയപ്പെട്ടത്. പലഘട്ടങ്ങളിലായാണ് 3.25 ലക്ഷം രൂപ വാങ്ങിയത്. ജനുവരി 15ന് തനിക്ക് ഒരു സ്ഥലത്ത് പോകാനുണ്ടെന്നും കാര്‍ ആവശ്യമുണ്ടെന്നും പറഞ്ഞ് ഹമീദ് അലിയുടെ കെ എല്‍ 14 എസ് 5523 നമ്പര്‍ ഇന്നോവ കാര്‍ വാങ്ങിപോയതായിരുന്നു ശൈഷാദ്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവാവ് തിരിച്ചെത്താത്തതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവാവിന്റെ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കേസെടുത്ത പോലീസ് യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. യുവാവ് തിരിച്ചെത്തുമെന്നുകരുതിയാണ് പരാതിനല്‍കിയിട്ടും പോലീസ് ദിവസങ്ങളായി കാത്തിരുന്നത്.
Keywords: Kasaragod, Kerala, Cheating, Case, Car, Innova Car, Complaint, Coffee Shop, Mangalore, Complaint against youth for cheating