city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു; തൊഴിൽ, കെട്ടിട ഉടമയ്‌ക്കോ തൊഴിലാളിക്കോ നേരിട്ട് നൽകാം, കൂടുതൽ അറിയാം

കാസർകോട്: (www.kasargodvartha.com 23.04.2021) കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. ഇവരുടെ വിവരങ്ങൾ തൊഴിലാളികൾക്ക് നേരിട്ടോ, അല്ലെങ്കിൽ തൊഴിലുടമ, താമസിക്കുന്ന കെട്ടിട ഉടമ എന്നിവർക്കോ നൽകാവുന്നതാണ്. പേര്, വയസ്, സ്വദേശ ജില്ല, സംസ്ഥാനം, ആധാർ നമ്പർ, താമസിക്കുന്ന/ജോലി ചെയ്യുന്ന സ്ഥലം, മൊബൈൽ നമ്പർ (വാട്സ്ആപ്), വാക്‌സിനേഷൻ എടുത്തിട്ടുണ്ടോ, കേരളത്തിലേക്ക് വന്ന തീയതി എന്നീ വിവരങ്ങൾ ആണ് നൽകേണ്ടത്.

കാസർകോട്ടെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു; തൊഴിൽ, കെട്ടിട ഉടമയ്‌ക്കോ തൊഴിലാളിക്കോ നേരിട്ട് നൽകാം, കൂടുതൽ അറിയാം

അതിഥി തൊഴിലാളികളിൽ ആശങ്ക സൃഷ്ടിക്കപ്പെടാതിരിക്കാൻ ഇവർക്ക് കോവിഡ് ബോധവത്കരണസന്ദേശങ്ങൾ, പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്ന വേളയിൽ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ മൊബൈൽ നമ്പർ വഴി നൽകും.

കാഞ്ഞങ്ങാട്, വെളളരിക്കുണ്ട് താലൂകുകളിലെ അതിഥിതൊഴിലാളികളുടെ വിവരങ്ങൾ 9946261737 എന്ന നമ്പറിൽ വാട്സ്ആപ് സന്ദേശമായോ, asstlabourkhd(at)gmail(dot)com എന്ന ഇമെയിൽ വിലാസത്തിലോ, കാസർകോട്, മഞ്ചേശ്വരം താലൂകിലെ വിവരങ്ങൾ 9495744002 നമ്പറിലോ, alokasaragod(at)gmail(dot)com എന്ന ഇമെയിൽ വിലാസത്തിലോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസ് 0499 4256950, കാഞ്ഞങ്ങാട് അസി ലേബർ ഓഫീസ് 0467 2204602, കാസർകോട് അസി.ലേബർ ഓഫീസ് 0499 4257850 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിന് തൊഴിലുടമകൾ, സന്നദ്ധ സംഘടകൾ തുടങ്ങിയവർ പൂർണ സഹകരണം നൽകണമെന്ന് ജില്ലാ ലേബർ ഓഫീസർ എം.\ കേശവൻ അറിയിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Health, Health-Department, Treatment, Worker, Collecting information on guest workers; Employment can be paid directly to the building owner or worker, know more.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia