Vizhinjam | വിഴിഞ്ഞം അവസരങ്ങളുടെ വലിയ ലോകം തുറക്കുമെന്ന് പ്രതീക്ഷ; ആദ്യ കപ്പലിന് വൻ വരവേൽപ് നൽകിയപ്പോൾ കാസർകോട്ടും ആഹ്ലാദം; ആഘോഷിച്ച് ഇടത് പ്രവർത്തകർ
Oct 16, 2023, 14:17 IST
കാസർകോട്: (KasargodVartha) വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഗംഭീര സ്വീകരണം നൽകിയതോടെ സംസ്ഥാനത്ത് അവസരങ്ങളുടെ വലിയ ലോകം തുറക്കുമെന്ന് പ്രതീക്ഷ. അദാനി പോർടുമായി 40 വർഷത്തെ കരാറിലാണ് സർകാർ ഏർപ്പെട്ടിരിക്കുന്നത്. ആകെ 7700 കോടി രൂപയാണ് നിർമാണ ചിലവ്. ഇതിൽ 4,500 കോടി രൂപ സംസ്‌ഥാനം ചിലവഴിക്കുമ്പോൾ 8,18 കോടി രൂപ കേന്ദ്ര സര്‍കാര്‍ നല്‍കുന്നു.
രാജ്യാന്തര കപ്പൽ ചാലിൽനിന്ന് 18 - 20 കിലോമീറ്റർ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. പദ്ധതി നടപ്പാക്കുന്ന കേരള സർകാരിന്റെ ഏജൻസിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡ് (VISL) അന്താരാഷ്ട്ര ചാൽ വഴി കടന്നുപോകുന്ന കപ്പലുകളിൽ 50% വിഴിഞ്ഞത്തേക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രധാന ട്രാൻസ്ഷിപ്മെന്റ് ഹബായി വിഴിഞ്ഞത്തെ മാറ്റും. വിഴിഞ്ഞം പോലെ രാജ്യാന്തര കപ്പൽപാതയോട് അടുത്ത് നിൽക്കുന്ന ഒരു തുറമുഖം ഇൻഡ്യയിൽ ഇല്ലാത്തതിനാൽ തന്ത്രപരമായും ഭൂമിശാസ്ത്രപരമായും ഇതിന് പ്രാധാന്യമുണ്ട്.
വമ്പൻ കപ്പലുകൾക്ക് അടുക്കാൻ കഴിയാത്തതിനാൽ അന്താരാഷ്ട്ര ചരക്കുനീക്കത്തിന് മറ്റു രാജ്യങ്ങളുടെ ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളെ ആശ്രയിക്കുകയാണ് രാജ്യം ഇപ്പോൾ. ഇതിന് പരിഹാരമാണ് വിഴിഞ്ഞം തുറമുഖം. 18 മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴം ഉള്ളതിനാൽ ഏറ്റവും കുറഞ്ഞ ഡ്രെഡ്ജിംഗ് മാത്രമേ ആവശ്യമുള്ളൂ എന്നതാണ് വിഴിഞ്ഞത്തിന്റെ മറ്റൊരു മേന്മ. വലിയ മദർഷിപുകൾക്ക് ഇത് വിഴിഞ്ഞത്തെ അനുയോജ്യമാക്കുന്നു. എംഎസ്‌സി ഐറിനപോലെ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾക്ക് അടുക്കാൻ കഴിയും. തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ സംസ്ഥാനത്തിന് പ്രത്യക്ഷമായും പരോക്ഷമായും വ്യാപാരങ്ങളുടെയും തൊഴിലവസരങ്ങളുടെയും വലിയ വാതായനങ്ങൾ തുറക്കും. ടൂറിസം തുടങ്ങിയ രംഗങ്ങളിലും നേട്ടമുണ്ടാക്കും.
വിഴിഞ്ഞത്ത് ആദ്യ കപ്പലിന് വൻ വരവേൽപ് നൽകിയപ്പോൾ കാസർകോട്ടും ആഹ്ലാദം അല തല്ലി. വലിയ രീതിയിലാണ് സിപിഎം പ്രവർത്തകർ ആഘോഷിച്ചത്. പ്രവർത്തകർ ബൂത് തലങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിന് സ്വീകരണം നൽകുന്ന 15ന് സംസ്ഥാനത്ത് പ്രാദേശിക തലത്തിൽ ആഹ്ലാദ പ്രകടനം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർ നേരത്തെ അറിയിച്ചിരുന്നു
ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും സംസ്ഥാന തുറമുഖ മന്ത്രിയുമായ അഹ്‌മദ് ദേവർകോവിലിന്റെ പരിശ്രമവും പദ്ധതിക്ക് പിന്നിലുണ്ട് എന്നതിനാൽ ഐഎൻഎൽ നേതാക്കളും പ്രവർത്തകരും വലിയ രീതിയിലാണ് ആഘോഷിച്ചത്. ഐഎൻഎൽ അഭിമാന ദിനമായാണ് കൊണ്ടാടിയത്. കാസർകോട് മുനിസിപൽ ഐഎൻഎൽ കമിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് ടൗണിൽ പ്രസിഡണ്ട് കുഞ്ഞാമു നെല്ലിക്കുന്നിന് മധുര പലഹാരം നൽകി ജില്ലാ ജെനറൽ സെക്രടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന് തന്നെ അഭിമാനമായ ഒരു പദ്ധതിയാണ് വിഴിഞ്ഞത്തിലൂടെ കേരള സർകാർ യാഥാർഥ്യമാക്കിയതെന്നും ഇടതു സർകാരിന് എന്നും അഭിമാനിക്കാവുന്ന ഒരു പൊൻതൂവലാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജനും തുറമുഖ മന്ത്രി അഹ്‌മദ് ദേവർകോവിലിനും ഉദ്യോഗസ്ഥർക്കും ഈ വേളയിൽ നാട് ബിഗ് സല്യൂട് നൽകി ആഘോഷിക്കുകയാണെന്നും അസീസ് കടപ്പുറം പറഞ്ഞു.
സിഎംഎ ജലീൽ, മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, ഹനീഫ് തുരുത്തി, ഉമൈർ തളങ്കര, ശിഹാബ് പോപി, ശാഫി നെല്ലിക്കുന്ന് എന്നിവർ സംബന്ധിച്ചു. ജില്ലയിൽ മുനിസിപൽ, പഞ്ചായത് ശാഖ കമിറ്റികളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലും മധുര പലഹാരം നൽകിയും പടക്കം പൊട്ടിച്ചും ആഹ്ലാദ പ്രകടനം നടത്തിയും ഐഎൻഎൽ അഭിമാന ദിനം കൊണ്ടാടിയതായി ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജിയും ജെനറൽ സെക്രടറി അസീസ് കടപ്പുറവും പറഞ്ഞു.
Keywords: News, Kerala, Kasaragod, Vizhinjam, Seaport, Business, CM Flags-In First Ship Into Vizhinjam Port; Kasaragod also celebrated.
< !- START disable copy paste -->