city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം; സമസ്ത പ്രതിഷേധ സമ്മേളനം കോഴിക്കോട്

കോഴിക്കോട്: (www.kasargodvartha.com 04.01.2019) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സീനിയര്‍ വൈസ് പ്രസിഡണ്ടും ചെമ്പിരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട്ട് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. സമ്മേളന സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സുന്നി യുവജനസംഘം, എസ് കെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം ജനുവരി എട്ടിന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരും.

കേസന്വേഷണത്തെ കുറിച്ച് തുടക്കം മുതലേ ആക്ഷേപം ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഏറ്റവും ഒടുവിലായി സി ബി ഐ റിപോര്‍ട്ട് തള്ളിക്കൊണ്ടുള്ള എറണാകുളം സി.ജെ.എം. കോടതിയുടെ വിധി. കേസ് പുനരന്വേഷണം നടത്തി മരണത്തിലെ ദുരൂഹതയകറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുമ്പോട്ടുപോവാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, സെക്രട്ടറിമാരായ എം.ടി. അബ്ദുല്ല മുസ്ലിയാര്‍, പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം; സമസ്ത പ്രതിഷേധ സമ്മേളനം കോഴിക്കോട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kozhikode, Top-Headlines, C.M Abdulla Maulavi, Death, Investigation, C.M Abdulla Maulavi's death; Samastha protest in Kozhikode
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia