പൊതുജനങ്ങളിൽ നിന്ന് പരാതി; ദേശീയപാതയിലെ കുഴികൾ അടിയന്തിരമായി അടപ്പിച്ച് ആർ ടി ഒ എൻഫോഴ്‌സ്മെൻറ്
Jul 20, 2021, 14:25 IST
കാസർകോട്: (www.kasargodvartha.com 20.07.2021) ദേശീയപാതയിൽ തെക്കിൽ ചട്ടഞ്ചാൽ വളവിൽ ഇന്റർലോക് ചെയ്ത ഭാഗത്ത് രൂപപ്പെട്ട കുഴികൾ ആർ ടി ഒ എൻഫോഴ്‌സ്മെൻറ് വിഭാഗം അടപ്പിച്ചു. സുഗമമായ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നവ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് പരാതി നൽകാൻ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം സൗകര്യം ഒരുക്കിയിരുന്നു.
ഇതിലേക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആർ ടി ഒ എൻഫോഴ്‌സ്മെൻറ് നടപടികൾ സ്വീകരിച്ചത്. എൻഫോഴ്സ്മെൻറ് ആർ ടി ഒ ജെഴ്സൺ ടീ എമിന്റെ നിർദേശപ്രകാരം ദേശീയപാത അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടാണ് അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തിയത്.
റോഡ് സുരക്ഷാ കണക്കിലെടുത്താണ് അടിയന്തര നടപടികൾ സ്വീകരിച്ചതെന്ന് ജെഴ്സൺ ടി എം പറഞ്ഞു. തുടർന്നും ഇത്തരം പ്രശ്ങ്ങളിൽ ബന്ധപ്പെട്ട അധികൃതരുടെ സഹകരണം അദ്ദേഹം അഭ്യർഥിച്ചു. മോടോർ വെഹികിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ എ പി, എ എം വി ഐമാരായ ഐ ജി ജയരാജ് തിലക്, എം സുധീഷ് എന്നിവർ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
Keywords: Kasaragod, news, Kerala, PWD-office, Road, Chattanchal, RTO, District Collector, complaint, National highway, Top-Headlines, Closed potholes on National Highway. < !- START disable copy paste -->