city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യയുടെ മധുനുകരാന്‍ കുരുന്നുകള്‍ വെള്ളിയാഴ്ച വിദ്യാലയങ്ങളിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 31.05.2018) വിദ്യയുടെ മധുനുകരാന്‍ കുരുന്നുകള്‍ വെള്ളിയാഴ്ച വിദ്യാലയങ്ങളിലേക്ക്. കാസര്‍കോട് ജില്ലയില്‍ ഒട്ടുമിക്ക വിദ്യാലയങ്ങളും കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പലയിടത്തും സ്ഥിരം അധ്യാപകരുടെ ഒഴിവുകളുണ്ടെങ്കിലും ഇവിടെയെല്ലാം താത്കാലിക അധ്യാപകരെ നിയമിച്ചതായാണ് അറിയുന്നത്. പല വിദ്യാലയങ്ങളുടെയും അറ്റകുറ്റപ്പണികളും പെയിന്റിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞു.

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം തെക്കില്‍ പറമ്പ ഗവ. യുപി സ്‌കൂളിലാണ് നടക്കുക. വെള്ളിയാഴ്ച രാവിലെ 10നു പ്രവേശനോത്സവവും പുതിയ കെട്ടിടവും മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ പഠനോപകരണം വിതരണം ചെയ്യും. എല്‍എസ്എസ്, യുഎസ്എസ് ജേതാക്കള്‍ക്കുള്ള ഉപഹാരം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി വിതരണം ചെയ്യും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഭക്ഷണശാല ഉദ്ഘാടനം ചെയ്യും.

Keywords:  Kasaragod, Kerala, news, class, Students, school, Top-Headlines, Class Starts after vacation in Kerala on Friday
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia