ബിജെപി ആക്രമണത്തില്‍ സിഐമാര്‍ ഉള്‍പെടെ 15 പോലീസുകാര്‍ക്ക് പരിക്ക്; 300 പേര്‍ക്കെതിരെ കേസ്, 4 പേര്‍ അറസ്റ്റില്‍
Aug 16, 2017, 11:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.08.2017) മാവുങ്കാലില്‍ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഘര്‍ഷം തടയാനെത്തിയ പോലീസുകാര്‍ക്കു നേരെ ബിജെപി- ആര്‍ എസ് എസ് ആക്രമണം. സിഐമാര്‍ ഉള്‍പെടെ 15 പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 300 ഓളം ബിജെപി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍ കുമാര്‍, വെള്ളരിക്കുണ്ട് സി ഐ എം. സുനില്‍ കുമാര്‍, ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ ജൂനിയര്‍ എസ് ഐ രാഘവന്‍, കാസര്‍കോട് എ ആര്‍ ക്യാമ്പിലെ ഏഴ് പോലീസുകാര്‍ എന്നിവരടക്കം 15 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.
ആര്‍ എസ് എസ് ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ യുവജന പ്രതിരോധ സംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെ മാവുങ്കാലില്‍ വെച്ച് ആക്രമണമുണ്ടായിരുന്നു. കല്ലുകളും സോഡാകുപ്പികളുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ എറിഞ്ഞത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ സംഘര്‍ഷം രൂക്ഷമായി. അക്രമം തടയാന്‍ സിഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ഇതിനിടെയാണ് പോലീസ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്.
കല്ലേറില്‍ സിഐമാര്‍ അടക്കമുള്ള പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസ് സംഘമെത്തി കുഴപ്പക്കാരെ വിരട്ടിയോടിക്കുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസിനെ ആക്രമിച്ച കേസില്‍ പ്രതികളും ബിജെപി പ്രവര്‍ത്തകരുമായ മാവുങ്കാല്‍ പുതിയകണ്ടത്തെ വിഷ്ണു, അത്തിക്കോത്തെ പ്രശാന്ത് കുമാര്‍, വാഴക്കോട്ടെ പവിത്രന്‍, കുറ്റിക്കലിലെ സായികുമാര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
Related News:
അക്രമം തടയാനെത്തിയ പോലീസിനെ തടഞ്ഞു; പോലീസ് വാന്‍ തകര്‍ത്തു, 120 പേര്‍ക്കെതിരെ കേസ്
ഡിവൈഎഫ്‌ഐ പരിപാടി കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ കല്ലേറ്
മാവുങ്കാലിലുണ്ടായത് തെരുവുയുദ്ധം; പോലീസ് അക്രമം അഴിച്ചുവിട്ടതായി ആക്ഷേപം, 40 ഓളം വാഹനങ്ങള്‍ തകര്‍ത്തു, ഹോട്ടലും തകര്‍ത്തു
ബി ജെ പി - ആര്‍ എസ് എസ് ശക്തി കേന്ദ്രത്തിലെ ഡി വൈ എഫ് ഐയുടെ യുവജന പ്രതിരോധസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം, പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Top-Headlines, Attack, Assault, Clash; 15 police officers injured, Case against 300, 4 arrested