കേരളത്തില്‍ വില്‍പന നിരോധിച്ച ഒന്നരകോടി രൂപയുടെ സിഗരറ്റ് പിടികൂടി; പിന്നില്‍ ഗൂഢ സംഘം
Nov 14, 2020, 10:23 IST
കാസര്‍കോട്: (www.kasargodvartha.com 14.11.2020) കേരളത്തില്‍ വില്‍പന നിരോധിച്ച ഒന്നരകോടിയോളം രൂപ വിലവരുന്ന സിഗരറ്റ് വാണിജ്യ നികുതി വിഭാഗത്തിലെ ജി എസ് ടി ഉദ്യോഗസ്ഥര്‍ പിടികൂടി. എച്ച് ആര്‍ 45 ബി 2197 നമ്പര്‍ നാഷണല്‍ പെര്‍മ്മിറ്റ് ലോറിയില്‍ പാലക്കാട്ടേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്ന 2,88,000 പാക്കറ്റ് സിഗരറ്റാണ് പിടിച്ചെടുത്തത്.
ഇതിനിടയിലാണ് കാസര്‍കോട്ടും സിഗരറ്റ് വേട്ട നടത്തിയത്. കാസര്‍കോട്ടെ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തിയതില്‍ നിന്നുമാണ് സിഗരറ്റ് പിടികൂടിയത്.
ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് സിഗരറ്റ് വില്പനയിലൂടെ സംസ്ഥാനത്ത് നടന്നു വന്നത്.ഗൂഢ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.
Keywords: Kerala, Kasaragod, News, Lorry, Thrissur, Top-Headlines, Cigarettes, banned in Kerala worth Rs 1.5 crore seized at Kasargod