Obituary | ചർചിൽ പെയിന്റിംഗ് ജോലിക്കാരെ സഹായിച്ച് കൊണ്ടിരിക്കെ പള്ളിയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
Feb 29, 2024, 16:31 IST
വെള്ളരിക്കുണ്ട്: (KasargodVartha) ചർചിലെ പെയിന്റിംഗ് ജോലിക്കാരെ സഹായിച്ച് കൊണ്ടിരിക്കെ പള്ളിയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കുന്നുങ്കൈ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ ജീവനക്കാരൻ (കൈക്കാരൻ) കമ്മാടത്തെ വടക്കേ തൊട്ടിയിൽ ബിന്നി ജോർജ് (37) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പള്ളിയിൽ നടന്നുകൊണ്ടി രിക്കുന്ന പെയിന്റിങ് ജോലിക്കിടയിൽ ജോലിക്കാരെ സഹായിക്കാൻ നിന്ന ബിന്നി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ദിവ്യ ബിന്നി.