നാടെങ്ങും ക്രിസ്മസ് ലഹരിയില്‍
Dec 25, 2016, 09:59 IST
കാസര്‍കോട്: (www.kasargodvartha.com 25/12/2016) ലോക നന്മയ്ക്കായി അവതരിച്ച യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സ്മരണകളുണര്‍ത്തി നാടെങ്ങും ക്രിസ്മസ് ദിനാഘോഷം. ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നു. ഉണ്ണിയേശുവിനെ അനുസ്മരിപ്പിച്ചുകൊണ്ട് വീടുകളിലെല്ലാം പുല്‍ക്കൂടുകള്‍ ഒരുക്കി. ഇതിന് പുറമെ ക്രിസ്മസിന് തലേദിവസം തന്നെ വീടുകളിലും സ്ഥാപനങ്ങളിലും നക്ഷത്രവിളക്കുകള്‍ മിഴിതുറന്നു.
കാസര്‍കോട് ജില്ലയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ക്രിസ്മസ് കരോള്‍ യാത്രകളും മറ്റും ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി കാസര്‍കോട് നഗരത്തില്‍ ക്രിസ്മസ് അപ്പൂപ്പന്റേയും സാന്താക്ലോസിന്റേയും വേഷങ്ങള്‍ അണിനിരന്ന ക്രിസ്മസ് കരോള്‍ ഗാനം ശ്രദ്ധേയമായി. നോട്ടുനിരോധനം ജില്ലയിലെ ക്രസ്മസ് വിപണിയെ ചെറിയതോതില്‍ ബാധിച്ചിട്ടുണ്ട്.
പ്രധാനമായും കേക്ക് കച്ചവടം കഴിഞ്ഞതവണത്തെക്കാള്‍ കുറവായിരുന്നു. എങ്കിലും പ്രതികൂല സാഹചര്യത്തിനിടയില്‍പോലും വിശ്വാസികള്‍ ആവേശത്തോടെയാണ് ക്രിസ്മസിനെ വരവേറ്റത്. ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ശനിയാഴ്ച രാത്രി ക്രൈസ്തവ ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനകളും മറ്റുചടങ്ങുകളും നടന്നു. പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ചര്‍ച്ചുകളില്‍ ഒഴുകിയെത്തി.

Keywords: Kasaragod, Kerala, Christmas, Christmas Celebration, Christmas celebrations in the country