city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 10.10.2020) ഒരു നാടിന്റെ വികസന നിലവാരം അളക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാണ് ശുചിത്വമെന്നും മൂക്കു പൊത്തി നടക്കേണ്ട അവസ്ഥ വരുന്നത് വികസനത്തിന് ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായാണ് കാണേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ മികവ് തെളിയിച്ച് 589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു


മലയാളികള്‍ വ്യക്തി ശുചിത്വത്തില്‍ വളരെ തല്‍പരരായിരിക്കുമ്പോള്‍ തന്നെ അവര്‍ ജീവിക്കുന്ന സ്ഥലത്ത് മാലിന്യം കുന്നുകൂടുന്ന അവസ്ഥയാണുള്ളത്. പലയിടത്തും ഇതൊരു വലിയ പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് നാടിന്റെ ശുചിത്വം ഉറപ്പ് വരുത്തുക, എല്ലാ പ്രദേശങ്ങളെയും വൃത്തിയായി സംരക്ഷിക്കുക, വിവിധ ജലസ്രോതസുകളെ ശുദ്ധമായി നിലനിര്‍ത്തുക തുടങ്ങിയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണപങ്കാളിത്തത്തോടെ, നാട്ടുകാരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കിയത്. അതിന് നേതൃത്വം നല്‍കാനും ഒപ്പം നിന്ന് പ്രവര്‍ത്തിക്കാനുമാണ് ഹരിത്കേരളം മിഷന്‍ രൂപീകരിക്കുന്നത്. നവകേരള കര്‍മപദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായിരുന്നു മിഷനിലൂടെ നടപ്പാക്കാന്‍ ശ്രമച്ചത്.  അതിലൊരെണ്ണം ഇപ്പോള്‍ നല്ല രീതിയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ഇതില്‍ സന്തോഷിക്കുമ്പോഴും ഇത്രയും വൈകിപ്പോയതിന്റെ വേദന എല്ലാവരുടടെയും മനസിലുണ്ടാവണം. കാരണം ശുചിത്വം പ്രാഥമിക ചുമതലയാണ്. അത് മറന്ന് കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും മറ്റു ചുമതലകളുള്ളപ്പോഴും നമ്മുടെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ല. ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ശുചിത്വപദവി നല്‍കുകയും തുടര്‍ന്ന് ദ്രവമാലിന്യമുള്‍പ്പെടെയുള്ള സമ്പൂര്‍ണ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്ന മുറക്ക് സമ്പൂര്‍ണ ശുചിത്വ പദവി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ലക്ഷ്യമിട്ടത് 250ല്‍, നടപ്പായത് ഇരട്ടിയലധികം തദ്ദേശ സ്ഥാപനങ്ങളില്‍

നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 250 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദ്യഘട്ടത്തില്‍ ശുചിത്വപദവിയിലേക്കെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടത്. പക്ഷെ പദ്ധതിക്ക് വലിയ വര്‍ധനവാണുണ്ടായത്. 501 പഞ്ചായത്ത് 58 നഗരസഭ, 30 ബ്ലോക്ക് പഞ്ചായത്തുകളെയും ആദ്യഘട്ടത്തില്‍ തന്നെ ശുചിത്വ പദവിയിലേക്കെത്തിക്കാന്‍ സാധിച്ചു. ഈ മാസം തന്നെ കുറേ കൂടി സ്ഥാനങ്ങള്‍ ഈ പദവിയിലേക്കെത്തും. മാലിന്യ സംസ്‌കരണം സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുത്തതിന്റെ ഫലമായാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത്. പ്രളയം, കോവിഡ് മഹാമാരി ഉള്‍പ്പെടെ വിവിധ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ശുചിത്വപദവി കൈവരിക്കാന്‍ കഴിഞ്ഞത്. ഒട്ടേറെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്ന ഭരണസംവിധാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. വളരെയധികം ചുമതലയുടെ ഭാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കുന്നത്. ശുദ്ധവും സമൃദ്ധവുമായ ജലലഭ്യത ഉറപ്പ് വരുത്തുക, മണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയും സ്വാഭാവിക ശുദ്ധി തിരിച്ചു പിടിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഹരിതകേരളം മിഷന്‍ ലക്ഷ്യമായി കണ്ടത്.  അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിയാത്മകമായ പിന്തുണ നല്‍കി. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിച്ച ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ക്ലീന്‍ കേരള കമ്പനി, ഹരിതകര്‍മസേനകള്‍, ഹരിതസഹായ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ ഏജന്‍സികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സര്‍ക്കാര്‍ ആരംഭിച്ച ക്യാമ്പെയ്ന്റെ ഭാഗമായി നാട്ടില്‍ വലിയ മാറ്റമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുകാര്‍തന്നെ സ്വയം മുന്നോട്ട് വന്ന് നദികളടക്കം വീണ്ടെടുത്തു. ജലഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലഗുണപരിശോധനാ ലാബ് സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചു. നെല്‍കൃഷി, പച്ചക്കറി കൃഷി, ഇവയെല്ലാം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ശുചിത്വപദവി നല്‍കുന്നത്. 


സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജൈവ അജൈവ മാലിന്യങ്ങള്‍ ഇ മാലിന്യങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് സമഗ്രമായ പദ്ധതി സംസ്ഥാനത്തുണ്ടായിരുന്നില്ല. ഇത് പരിഹരിക്കാനുള്ള വലിയ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഉറവിട മാലിന്യ സംസ്‌കരണം, അതിനുള്ള വ്യത്യസ്ത കമ്പോസ്റ്റിങ് രീതികള്‍, ഏറോബിക് കമ്പോസ്റ്റിങ് സംവിധാനം, ജൈവമാലിന്യം ശേഖരിച്ച് ജൈവവളമാക്കുന്നതിനുള്ള യൂണിറ്റ് സ്ഥാപിക്കല്‍,  ഇവയെല്ലാം ഈ ദൗത്യത്തിന്റെ ഭാഗമാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങളുടെ ശേഖരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മസേനകള്‍ രൂപീകരിച്ചു. ഹരിത കര്‍മസേനയുടെ 1551 സംരഭ ഗ്രൂപ്പകളാണ് നിലവിലുള്ളത്. ഇവര്‍ ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ തരംതരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്ന ശൃംഖല പൂര്‍ത്തീയായതോടെ അജൈവ മാലിന്യ പ്രശ്നത്തിന് വലിയ പരിഹാരമായിട്ടുണ്ട്. ഇ-മാലിന്യങ്ങളുടെ ശേഖരണവും ആരംഭിച്ചിട്ടുണ്ട്. മാലിന്യസംസ്‌കരണരത്തിന് സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപപാക്കാന്‍ സ്ഥപാനങ്ങള്‍ക്ക് കഴിയുന്നത് ശ്ലാഖനീയമാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് മുഴുവന്‍ സ്ഥാപനങ്ങളെ ശുചിത്വ പദവിയിലേക്കും ഭൂരിഭാഗത്തെ സമ്പൂര്‍ണ ശുചിത്വ പദവിയിലേക്കുമെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Keywords:  Uduma, news, Kerala, Kasaragod, Pinarayi-Vijayan, inauguration, Chief Minister Pinarayi Vijayan announced the sanitation status
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia