സൂര്യനും ചന്ദ്രനും ഭൂമിയും ചേര്‍ന്നൊരുക്കുന്ന ആകാശ വിസ്മയത്തിന് ചെറുവത്തൂര്‍ ഒരുങ്ങി; ഇനി ഒരുനാള്‍ മാത്രം
Dec 25, 2019, 10:39 IST
ചെറുവത്തൂര്‍: (www.kasargodvartha.com 25.12.2019) സൂര്യനും ചന്ദ്രനും ഭൂമിയും ചേര്‍ന്നൊരുക്കുന്ന ആകാശ വിസ്മയം കാണാന്‍ ചെറുവത്തൂര്‍ ഒരുങ്ങി. വലയസൂര്യഗ്രഹണം കാണാന്‍ ഇനി വെറും ഒരു നാള്‍ മാത്രം. റഷ്യ, ജര്‍മനി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിരവധി ശാസ്ത്രജ്ഞര്‍ ചെറുവത്തൂരിലെത്തിയിട്ടുണ്ട്. സോളാര്‍ഫില്‍ട്ടര്‍ ഉപയോഗിച്ച് മാത്രമേ സൂര്യഗ്രഹണം നേരിട്ട് നിരീക്ഷിക്കാവൂ. സൂര്യഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ കാണുന്നത് അപകടം വിളിച്ചുവരുത്തലാകും. ഐ എസ് ഒമാര്‍ക്കുള്ള സൗരകണ്ണട ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ലഭ്യമാണ്.
സ്‌പേസ് ഇന്ത്യയുടെ അഞ്ചംഗ പ്രതിനിധി സംഘവും ചൊവ്വാഴ്ച വൈകിട്ട് കുട്ടമത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തെത്തി ഒരുക്കം വിലയിരുത്തി. വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബുധനാഴ്ച വൈകിട്ടോടെ ചെറുവത്തൂരിലെത്തും. ഇവരെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപടി പുരോഗമിക്കുകയാണ്.
25ന് വൈകിട്ട് 5.30ന് കുട്ടമത്ത്-കയ്യൂര്‍ ജംഗ്ഷനില്‍ നിന്ന് അതിഥികളെ കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്വീകരിക്കും. കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തെത്തുന്നവരുടെ സഹായത്തിന് എസ് പി സി, എന്‍ എസ് എസ്, സ്‌കൗട്ടസ് ആന്‍ഡ് ഗൈഡ്സ്, ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ സേവനം ലഭ്യമാക്കും. ഇവര്‍ക്ക് ചന്തേര എസ് ഐ വിപന്‍ ചന്ദ്രന്‍, പ്രദീപ് കൊടക്കാട്, പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ എന്നിവര്‍ ആവശ്യമായ പരിശീലനവും നിര്‍ദേശവും നല്‍കി. 26ന് രാവിലെ ഏഴു മണിക്ക് മുമ്പായി കുട്ടമത്ത് മൈതാനത്തേക്ക് പ്രവേശിപ്പിക്കും. കുടിവെള്ളവിതരണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Cheruvathur, Cheruvathur ready for Solar eclipse
< !- START disable copy paste -->