ഇടപാടുകാരായെത്തിയ ആളുകളോട് സൗഹൃദം നടിച്ച് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്ക് അപ്രൈസര്‍ ലക്ഷങ്ങളുമായി മുങ്ങി
Dec 20, 2016, 16:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/12/2016) പണയ ഇടപാടിനായി ബാങ്കിലെത്തിയ ആളുകളോട് സൗഹൃദം നടിച്ച് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്ക് അപ്രൈസര്‍ ലക്ഷങ്ങളുമായി മുങ്ങി. യൂണിയന് ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ അപ്രൈസറും കൊവ്വല്‍പള്ളി സ്വദേശിയുമായ കെ സി ഷാബുവാണ് തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയത്.
ഇയാള്‍ക്കെതിരെ ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ചു വര്‍ഷമായി യൂണിയന് ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ അപ്രൈസറായി ജോലി ചെയ്ത് വരികയായിരുന്നു ഷാബു. ബാങ്കില്‍ എത്തുന്ന ഇടപാടുകാരുമായി സൗഹൃദം നടിച്ച് നിരപരാധികളെ കൊണ്ട് മുക്കുപണ്ടം പണയപ്പെടുത്തുകയാണ് ഷാബു ചെയ്തിരുന്നത്. ഇത്തരത്തില്‍ 15 ഓളം പേര് ഷാബുവിന്റെ ചതിയില്‍ കുടുങ്ങിയതായി വ്യക്തമായിട്ടുണ്ട്.
മറ്റു ചിലരുടെ സഹായത്തോടെയാണ് ഷാബു തട്ടിപ്പ് നടത്തിവന്നിരുന്നത്. സംഘം ബാങ്കില്‍ കൊണ്ടുവരുന്ന മുക്കുപണ്ടം പരിശോധിച്ച് യഥാര്‍ത്ഥ സ്വര്‍ണമാണെന്ന് ഷാബു ബാങ്ക് അധികൃതരെ വിശ്വസിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയുമായിരുന്നു. താന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ തനിക്ക് സ്വര്‍ണം പണയം വെക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് എല്ലാവരെയും മുക്കുപണ്ടം നല്കി ചതിയില്‍പെടുത്തിയത്.
കഴിഞ്ഞ ദിവസം ഷാബു നാടകീയമായി മുങ്ങിയതോടെയാണ് ഇയാളുടെ തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് അധികൃതര്‍ ഷാബു മുങ്ങിയതോടെ പണയപ്പെടുത്തിയ സ്വര്‍ണങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് മുക്കുപണ്ടങ്ങളാണെന്ന് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷാബുവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Cheating, Bank, complaint, Police, Investigation, Cheating; complaint against appraiser.