ഇസ്ലാമിക് ബാങ്കെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് കോടികളുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍
Nov 20, 2017, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 20.11.2017) ഇസ്ലാമിക് ബാങ്കെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് കോടികളുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിലായി. മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ കുന്നത്ത് ഹൗസിലെ ജലാലുദ്ദീനെ (32)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ അറസ്റ്റു ചെയ്തത്.
ജലാലുദ്ദീന്‍ സഹോദരനായ മദ്രസാധ്യാപകന്റെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി ഇസ്ലാമിക് ബാങ്ക് എന്ന പേരില്‍ കാസര്‍കോട്ടും പരിസരങ്ങളില്‍ നിന്നുമായി പലരില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം വാങ്ങുകയായിരുന്നു. പലിശ രഹിത വായ്പ നല്‍കാമെന്ന് പറഞ്ഞാണ് സ്വര്‍ണം തട്ടിയത്. എന്നാല്‍ വായ്പാ തുക നല്‍കാതെ സ്വര്‍ണവുമായി ജലാലൂദ്ദിന്‍ മുങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 2014 ഡിസംബര്‍ 12ന് ജലാലുദ്ദീനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ രാത്രി പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ രാജീവനെ തള്ളിവീഴ്ത്തിയ ശേഷം ജലാലുദ്ദീന്‍ രക്ഷപ്പെടുകയായിരുന്നു. ജലാലുദ്ദീനെ കണ്ടെത്താന്‍ പോലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജലാലുദ്ദീനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. കോടതിയില്‍ റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ജലാലുദ്ദീനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഞായറാഴ്ച ജലാലുദ്ദീനെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് 2014 ല്‍ കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസിലെ പ്രതിയാണെന്ന് വ്യക്തമായത്. കൊച്ചി പോലീസ് വിവരം നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട്ടു നിന്ന് എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചിയിലെത്തുകയും ജലാലുദ്ദീനെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.
പിന്നീട് കാസര്‍കോട് സ്‌റ്റേഷനിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സഹോദരന്റെ പേരിലാണ് ജലാലുദ്ദീന്‍ വ്യാജരേഖകളുണ്ടാക്കിയതെങ്കിലും സഹോദരന് ഇതേ കുറിച്ച് അറിവില്ലായിരുന്നുവെന്നും നിരപരാധിയാണെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ജലാലുദ്ദീനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാജമായി ഇസ്ലാമിക ബാങ്ക് എന്ന പേരില്‍ കോടികളുടെ സ്വര്‍ണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Cheating, arrest, Police, Cheating case accused arrested after 2 years