സഹായം വാഗ്ദാനം ചെയ്ത് പൊള്ളലേറ്റ കുട്ടിയുടെ മാതാപിതാക്കളെ കബളിപ്പിച്ചതായി പരാതി; പണം സ്വരൂപിച്ച് നല്‍കാമെന്ന് പറഞ്ഞ് 15,000 രൂപ വാങ്ങിച്ചതായും ആരോപണം
Jul 9, 2019, 11:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.07.2019) സഹായം വാഗ്ദാനം ചെയ്ത് പൊള്ളലേറ്റ കുട്ടിയുടെ മാതാപിതാക്കളെ കബളിപ്പിച്ചതായി പരാതി. കാഞ്ഞങ്ങാട്ടെ ചാരിറ്റി മീഡിയ പ്രവര്‍ത്തകരാണ് ആലത്തൂര്‍ സ്വദേശിക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പണം സ്വരൂപിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും 15,000 രൂപ വാങ്ങിച്ചതായും ചാരിറ്റി മീഡിയ പ്രവര്‍ത്തകര്‍ ആരോപിച്ചു.
ബദിയടുക്ക നാലമ്പാടിയിലെ അബ്ദുര്‍ റഹ് മാന്‍- സുഹറ ദമ്പതികളുടെ മൂന്നര വയസ് പ്രായമുള്ള കുഞ്ഞ് ഫാത്വിമത്ത് റസ്വാനയ്ക്ക് ഒരുമാസം മുമ്പാണ് പൊള്ളലേറ്റത്. കുട്ടി മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുത്രിയില്‍ ചികിത്സയിലാണ്. നിര്‍ധന കുടുംബമായതിനാല്‍ ചാരിറ്റിപ്രവര്‍ത്തകരായ പലരും ഇവരെ സഹായിക്കാന്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ സഹായം വാഗ്ദാനം ചെയ്‌തെത്തിയ ആലത്തൂര്‍ സ്വദേശി പ്രാഥമിക ചെലവുകള്‍ക്കായി 15,000 രൂപ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് വാങ്ങിയതായും എന്നാല്‍ സഹായം ഒന്നും നല്‍കാതെ കുട്ടിയുടെ മാതാപിതാക്കളെ കബളിപ്പിക്കുയായിരുന്നുവെന്നുമാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Charity-fund, Cheating, Kanhangad, Cheating after Offering financial help; Allegation against Alathur Native
< !- START disable copy paste -->