Chain Snatch | സാധനം വാങ്ങിക്കാനെന്ന വ്യാജേന കടയിലെത്തി ഉടമയായ സ്ത്രീയുടെ സ്വർണമാലകൾ കവർന്ന് യുവാവ് കടന്നുകളഞ്ഞതായി പരാതി
Mar 19, 2024, 23:13 IST
മേൽപറമ്പ്: (KasargodVartha) കടയിൽ സാധനം വാങ്ങിക്കാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് കട ഉടമയായ സ്ത്രീയുടെ കഴുത്തിലണിഞ്ഞ മാലകൾ പൊട്ടിച്ച് കടന്നുകളഞ്ഞതായി പരാതി. പൊയിനാച്ചി പറമ്പ സ്വദേശിനി പി നിഷ (44) യുടെ മാലകളാണ് കവർന്നത്. പൊയിനാച്ചി മേച്ചിറാകത്ത് അഗ്രോ ഗാർഡൻസിന് സമീപം ശ്രീശാസ്തതാ സ്റ്റേഷനറി കടയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
സ്കൂടറിലെത്തിയ യുവാവ് കടയിൽ നിന്നും സാധനം വാങ്ങാൻ ശ്രമിക്കുകയും ഇതിനിടെ കടയുടമയുടെ കഴുത്തിലണിഞ്ഞ ഒരു പവൻ്റെ താലിമാലയും, കരിമണി മാലയും ഉൾപ്പെടെ 75,000 രൂപ വിലവരുന്ന ആഭരണങ്ങൾ പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പരാതി. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.