city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്രസർവലകശാല അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത സംഭവം; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

കാസർകോട്: (www.kasargodvartha.com 18.05.2021) കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംഘപരിവാർ സംഘടനകളും 'ഫാസിസം' പ്രചോദിപ്പിക്കുകയാണെന്ന് ഓൺലൈൻ ക്ലാസിൽ പരാമർശം നടത്തിയെന്ന പരാതിയിൽ കേന്ദ്ര സർവകലാശാലയിൽ നിന്ന് അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ.

കേന്ദ്രസർവലകശാല അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത സംഭവം; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

സംഘപരിവാർ അജൻഡ നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് എംഎസ്എഫ്

കാസർകോട്: അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി വിദ്യാഭ്യാസമേഖലയിലും സംഘപരിവാർ അജൻഡ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്ന് എം എസ് എഫ് സംസ്ഥാന സെക്രടറി ആബിദ് ആറങ്ങാടി. ക്ലാസ് മുറികളിൽ രാഷ്ട്രീയവും സാമൂഹിക ചുറ്റുപാടും ചർച ചെയ്യുമ്പോൾ യോജിപ്പുകളും വിയോജിപ്പുകളും സ്വാഭാവികമാണ്.

അത്തരം സാഹചര്യങ്ങളെ വിവാദങ്ങൾ ഉണ്ടാക്കി രാഷ്ട്രീയ സ്വാധീനത്തിലൂടെ യുജിസിയെയും കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെയും സ്വാധീനത്തിൽ എബിവിപിയുടെ പരാതി നടപ്പിലാക്കുന്നതിലൂടെ പുതിയ തലമുറയ്ക്ക് ഇന്ത്യയുടെ യഥാർഥ ചരിത്രം മറച്ചുവെച്ച് സംഘപരിവാർ തയ്യാറാക്കുന്ന അജൻഡകൾ ഭീഷണിയിലൂടെ അധ്യാപകരെ കൊണ്ട് നടപ്പിലാക്കുന്നതിന്റെയും കൂടി ശ്രമമാണ് ഇത്തരം നടപടികളെന്നും ആബിദ് ആറങ്ങാടി കൂട്ടിച്ചേർത്തു.


നടപടി പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കാസർകോട്: അധ്യാപകനെതിരെയുള്ള സസ്പെൻഷൻ പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രടറിയേറ്റ് ആവശ്യപ്പെട്ടു. ഒന്നാം വർഷ ഓൺലൈൻ ക്ലാസിൽ ആർ എസ് എസിനെയും സംഘ്പരിവാർ സംഘടനകളെയും 'പ്രോടോ ഫാസിസ്റ്റ്' എന്ന് വിശേഷിപ്പിച്ചതിനാണ് അധ്യാപകനെതിരെ ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനകൾ രംഗത്തുവന്നത്. ആർ എസ് എസും സംഘ്പരിവാറും ഫാസിസ്റ്റുകൾ തന്നെയാണ്. അധ്യാപകൻ്റെ പരാമർശത്തിൽ എന്താണ് തെറ്റുള്ളതെന്നും രാജ്യദ്രോഹപരമായി എന്താണുള്ളത് എന്നും സർവകലാശാല വിസിയും അധികാരികളും പൊതുജനങ്ങളോട് വിശദീകരിക്കണം.

അകാഡമിക സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള സംഘ്പരിവാർ കടന്നുകയറ്റമാണ് അധ്യാപകനെതിരെയുള്ള നടപടിയെന്നും സെക്രടറിയേറ്റ് ആരോപിച്ചു. ജനാധിപത്യ സമൂഹവും, മുഴുവൻ വിദ്യാർഥികളും അധ്യാപകനോടൊപ്പം ഐക്യപ്പെടണമെന്നും സംഘ്പരിവാർ കടന്നാക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധങ്ങൾ ഉയർത്തിക്കൊണ്ട് വരണമെന്നും യോഗം കൂട്ടിച്ചേർത്തു. ഓൺലൈൻ യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രടറി സന്ദീപ് പത്മിനി അധ്യക്ഷത വഹിച്ചു. റാശിദ് മുഹ്‌യുദ്ദീൻ, സിറാജുദ്ദീൻ മുജാഹിദ്, പ്രസാദ് കുമ്പള, എൻ എം വാജിദ്, അസ്‌ലം സൂരംബയൽ, റാസിഖ് മഞ്ചേശ്വർ സംസാരിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Central University, Periya, MSF, BJP, Teacher, Suspension, Class, Central University teacher suspended; Student organizations in protest.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia