H Venkateshwarlu | കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു അന്തരിച്ചു
Oct 28, 2023, 10:51 IST
കാസര്‍കോട്: (KasargodVartha) കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു (64) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് വിടവാങ്ങിയത്.
2020 ഓഗസ്റ്റ് 14നാണ് പ്രൊഫ. വെങ്കടേശ്വര്‍ലു കേരള കേന്ദ്ര സര്‍വകലാശാലയുടെ മൂന്നാമത്തെ വൈസ് ചാന്‍സലറായി ചുമതലയേറ്റത്. 25 വർഷത്തോളം ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ കൊമേഴ്‌സ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാർകറ്റിംഗ് മാനജ്‌മെന്റ് വിദഗ്ധനായ ഇദ്ദേഹം എം.കോം, എം ഫിൽ ബിരുദവും പിഎച് ഡിയും നേടിയിട്ടുണ്ട്. 10 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. മികച്ച അധ്യാപകനുള്ള അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: News, Kerala, Kasaragod, Obituary, Central University of Kerala, VC, Prof H Venkateshwarlu, Central University of Kerala VC Prof H Venkateshwarlu passed away.
< !- START disable copy paste -->