city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ അശ്ലീലച്ചുവയോടെ നോക്കിയെന്ന പരാതിയില്‍ പ്രൊഫസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; നടപടി കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അധ്യാപകന്‍ കാസര്‍കോട് വാര്‍ത്തയോട്

പെരിയ: (www.kasargodvartha.com 22.12.2020) കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ അശ്ലീലച്ചുവയോടെ നോക്കിയെന്ന പരാതിയില്‍
പ്രൊഫസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

കേന്ദ്ര സര്‍വ്വകലാശാല ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. സി പി വി വിജയകുമാരനെയാണ് വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കിടേശ്വരലു സര്‍വ്വകലാശാലയില്‍ നിന്നും പിരിച്ചുവിട്ടത്.

അതേ സമയം തനിക്കെതിരെ ഉന്നയിച്ചത് വ്യാജ പരാതിയാണെന്നും വൈസ് ചാന്‍സലറുടെ ഭാഗത്ത് നിന്നും ഉണ്ടായ നടപടി കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്നും പ്രൊഫ. വിജയകുമാരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ അശ്ലീലച്ചുവയോടെ നോക്കിയെന്ന പരാതിയില്‍ പ്രൊഫസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; നടപടി കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അധ്യാപകന്‍ കാസര്‍കോട് വാര്‍ത്തയോട്

അധ്യാപകന്‍ ദുരുദ്ദേശത്തോടെ നോക്കുന്നതായി കേന്ദ സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥിനികളാണ് 2017 ജൂലൈയില്‍ വകുപ്പ് മേധാവിക്ക് പരാതി നല്‍കിയത്.
സര്‍വകലാശാലയുടെ നായന്മാര്‍മൂല ക്യാംപസില്‍ വെച്ചായിരുന്നു സംഭവം.

എം എ അവസാനവര്‍ഷ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. ക്ലാസെടുക്കുന്നതിനിടയില്‍ അശ്ലീലം കലര്‍ന്ന രീതിയില്‍ അധ്യാപകന്‍ നോക്കുന്നുയെന്ന് വകുപ്പ് മേധാവി സുധാ ബാലകൃഷ്ണന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍ നടപടി.

അധ്യാപകന്റെ പെരുമാറ്റം മാനസികമായി ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

വൈസ് ചാന്‍സിലര്‍ക്ക് കൈമാറിയ പരാതി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സര്‍വകലാശാല സമിതിക്ക് കൈമാറുകയും കമ്മിറ്റി പരാതിക്കാരില്‍ നിന്നും ആരോപണവിധേയനായ അധ്യാപകനില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരാതി സത്യമാണെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചത്. സംഭവം മൂടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു വിവരവും പുറത്ത് പറയരുതെന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് വിവാദമാകുകയും അന്വേഷണം നടത്തുകയും ചെയ്തത്.

ആരോപണം ഉയര്‍ന്ന പ്രൊഫസറെ നേരത്തേ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും അദ്ദേഹം ഹൈക്കോടതിയെയും സുപ്രീം കോടതിയെയും വരെ സമീപിക്കുകയും ചെയ്തിരുന്നു.

പരാതി ശരിയായരീതിയിലും സൂക്ഷമതയോടെ പരിശോധിച്ച് മാത്രമേ നടപടി സ്വീകരിക്കാവുവെന്ന് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അനേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് പുറത്താക്കാനുള്ള തീരുമാനം എടുത്തത്.

തനിക്കെതിരെയുള്ള പരാതിയില്‍ ഒരു സത്യവുമില്ലെന്ന് വിജയകുമാരന്‍ നായര്‍ പറഞ്ഞു. പരാതി ഉന്നയിച്ച 16 പേരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സര്‍വ്വകലാശാല അധികൃതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസില്‍ ഹാജരായത്.

പരാതി പൂര്‍ണ്ണമായും വീണ്ടും അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഡിസംബര്‍ 18-നകം വീണ്ടും റെഗുലര്‍ അന്വേഷണം നടത്തി തീരുമാനം തന്നെ അറിയിക്കണമെന്നും ഇല്ലെങ്കില്‍ തനിക്കെതിരെയുള്ള സര്‍കലാശാലയുടെ നടപടി അവസാനിച്ചതായി കണക്കാക്കുമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇത് മറികടക്കാന്‍ റെഗുലര്‍ എന്‍ക്വയറി നടത്താതെ തട്ടിക്കൂട്ടി അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ഇത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും വിജയകുമാരന്‍ നായര്‍ വ്യക്തമാക്കി.


Keywords:  Kasaragod, News, Kerala, Periya, Central University, Court, College, Student, Hindi, Kasargod Vartha, Teacher, Women, High-Court, Top-Headlines, Central University fires professor over obscene remarks.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia