city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിപ്രക്ഷോഭം കത്തുന്നു; കേന്ദ്രസര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു

പെരിയ: (www.kasargodvartha.com 09.10.2018) രണ്ടാം വര്‍ഷ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പ് വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭം കത്തുന്നു. ഒക്ടോബര്‍ 10 മുതല്‍ അക്കാദമി പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കുകയാണെന്ന് സര്‍വകലാശാല വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

സര്‍വകലാശാലയിലെ അക്കാദമിക ബ്ലോക്ക് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ച സാഹചര്യത്തിലാണ് അടച്ചിട്ടത്. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അക്കാദമിക പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. അധ്യാപക - അനധ്യാപക ജീവനക്കാര്‍ സാധാരണ പോലെ തന്നെ സര്‍വകലാശാലയില്‍ ഹാജരാകണമെന്നും വി സി അറിയിച്ചു.
വിദ്യാര്‍ത്ഥിപ്രക്ഷോഭം കത്തുന്നു; കേന്ദ്രസര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു

ചൊവ്വാഴ്ച രാവിലെയാണ് തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ക്യാമ്പസില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാകുറിപ്പില്‍ വിസിയടക്കമുള്ള അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എബിവിപി ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ അക്കാദമിക് ബ്ലോക്കില്‍ സമരം ആരംഭിച്ചത്.

Related News:
''ഞാന്‍ അനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ല; എന്നെ മാത്രം ദ്രോഹിച്ച യൂണിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങള്‍ മറക്കുന്നില്ല''; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ കേന്ദ്രസര്‍വകലാശാല അധികാരികള്‍ക്കെതിരെ പേരെടുത്ത് വിമര്‍ശനം

രക്തം കൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയ ആത്മഹത്യകുറിപ്പ് എഴുതിവെച്ച് കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു; ആത്മഹത്യക്ക് ശ്രമിച്ചത് കോളജ് അധികൃതരുടെ കടുത്ത പീഡനം മൂലമാണെന്ന് വിദ്യാര്‍ത്ഥികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Central University, Periya, Kasaragod, News, Protest, Suicide Attempt, Central university academic activities will remain suspended due to Student strike till Wednesday 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia