ഖാസി കേസ്; അഷ്‌റഫ് ഞങ്ങളുടെ കസ്റ്റഡിയിലില്ല, പുതിയവെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരും സി ബി ഐയെ സമീപിച്ചിട്ടുമില്ല: സിബിഐ ഡി വൈ എസ് പി കെ ജെ ഡാര്‍വിന്‍
Oct 27, 2017, 17:42 IST
കാസര്‍കോട്: (www.kasargodvartha.com 27.10.2017) ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഫോണ്‍ സംഭാഷണത്തിലൂടെ വെളിപ്പെടുത്തിയ ആദൂര്‍ പരപ്പയിലെ അഷ്‌റഫ് മൗലവി തങ്ങളുടെ കസ്റ്റഡിയിലില്ലെന്ന് സിബിഐ ഡിവൈഎസ്പി കെ ജെ ഡാര്‍വിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പുതിവെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരും തന്നെ സിബിഐയെ സമീപിച്ചിട്ടുമില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമാണ് സിബിഐ അറിഞ്ഞത്.
Related News:
ഖാസി കേസ്; പോലീസ് തേടുമ്പോഴും അഷ്‌റഫ് മൗലവി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം, ലാസ്റ്റ് സീന്‍ ബുധനാഴ്ച പുലര്‍ച്ചെ
ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍
ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്
ഖാസി കേസിനെ ബന്ധപ്പെടുത്തി ആദൂരിലെ അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത് ഒരുമാസം മുമ്പ്; ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നും ഒരു സംഘടനയുടെ ആള്‍ക്കാരുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍
ഖാസി കേസില്‍ രണ്ട് തവണ അന്വേഷണം നടത്തി കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ ഇതിന്റെ തുടര്‍ അന്വേഷണം വേണമെങ്കില്‍ അത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഷ്‌റഫ് മൗലവി സിബിഐയുടെ കസ്റ്റഡിയിലാണുള്ളതെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്. കേസുമായി ബന്ധപ്പെട്ട് ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം സിബിഐയുമാണ് കേസ് ഏറ്റെടുത്തത്.
മരണം സംബന്ധിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തിയത്. മരണം കൊലപാതകമാണെന്ന് തെളിയിക്കുന്നതിനുള്ള യാതൊരു തെളിവുകളും സിബിഐക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അന്വേഷണം അവസാനിപ്പിച്ച് കോടതിക്ക് വീണ്ടും റിപോര്‍ട്ട് നല്‍കുകയാണുണ്ടായത്. ആദ്യത്തെ റിപോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് രണ്ടാമത് അന്വേഷിച്ച സിബിഐയുടെ പ്രത്യേക സംഘവും റിപോര്‍ട്ട് നല്‍കിയത്.
ഫോണ്‍ സംഭാഷണത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം അഷ്‌റഫിനെ കാണാതാവുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരനും കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷണം നടത്തിവരികയാണ്. ആരോപണ വിധേയരായ നീലേശ്വരത്തെ അഷ്‌റഫിന്റെ ഭാര്യാപിതാവ് സുലൈമാന്‍ വൈദ്യരെയും ഇവരുടെ ബന്ധു എഎസ്‌ഐ ഹനീഫയെയും നീലേശ്വരത്തെ രാജനെയും ചോദ്യം ചെയ്ത് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ അഷ്‌റഫിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. അഷ്‌റഫ് വ്യക്തിവിരോധത്തിന്റെ പേരിലാണ് തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് സുലൈമാന്‍ വൈദ്യര്‍ പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്.
കാണാതായ അഷ്‌റഫ് വാട്‌സ്ആപ്പ് ഉപയോഗിച്ചതായി വ്യക്തമായതോടെ എല്ലാ കാര്യങ്ങളും അഷ്‌റഫ് രഹസ്യമായി അറിയുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ഖാസി കേസ്; പോലീസ് തേടുമ്പോഴും അഷ്‌റഫ് മൗലവി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം, ലാസ്റ്റ് സീന്‍ ബുധനാഴ്ച പുലര്‍ച്ചെ
ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍
ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്
ഖാസി കേസിനെ ബന്ധപ്പെടുത്തി ആദൂരിലെ അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത് ഒരുമാസം മുമ്പ്; ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നും ഒരു സംഘടനയുടെ ആള്‍ക്കാരുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, C.M Abdulla Maulavi, Investigation, CBI, CBI on Khazi case new Disclosure
Keywords: Kasaragod, Kerala, news, Death, C.M Abdulla Maulavi, Investigation, CBI, CBI on Khazi case new Disclosure