city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cat Missing | അരുമയായ പൂച്ചയെ കാണാതായി; പാരിതോഷികം പ്രഖ്യാപിച്ച് ഡോക്ടർ

കാസർകോട്: (www.kasargodvartha.com) മനുഷ്യനും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അതിരില്ലാത്തതാണ്. വീട്ടിൽ സ്വന്തം മക്കളെപ്പോലെയോ അംഗത്തെപ്പോലെയോ കണക്കാക്കിയാണ് പലരും പൂച്ചയെയും നായയുമൊക്കെ വളർത്തുന്നത്. പൊന്നോമനയായ ഒരു വളർത്തുമൃഗത്തെ നഷ്ടപ്പെട്ടാലുള്ള വേദന പറഞ്ഞറിയിക്കാനാവാത്തതാണ്.

Cat Missing | അരുമയായ പൂച്ചയെ കാണാതായി; പാരിതോഷികം പ്രഖ്യാപിച്ച് ഡോക്ടർ

അത്തരത്തിൽ അരുമയായ പൂച്ചയെ കാണാതായതിന്റെ വേദനയിലാണ് കാസർകോട് യുണൈറ്റഡ് ആശുപത്രിയിലെ പ്രമുഖ ഗൈനകോളജിസ്റ്റ് ഡോ. വീണ മഞ്ജുനാഥ്. പൂച്ചയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ഡോ. വീണ, കാസർകോട് വാർത്തയോട് പറഞ്ഞു. 'ഗോൾഡി' എന്ന് ഡോക്ടർ വീണയും കുടുംബവും സ്നേഹത്തോടെ വിളിച്ചിരുന്ന പേർഷ്യൻ സുന്ദരനെയാണ് കാസർകോട് കോട്ടക്കണ്ണിയിലെ വീട്ടിൽ നിന്ന് കാണാതായത്.

നാടന്‍ പൂച്ചകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കാണാൻ ചന്തമുള്ള വെള്ളക്കാരനായ 'ഗോൾഡി' ഒരു വർഷം മുമ്പാണ് ഡോക്ടറുടെ കുടുംബത്തിലേക്ക് കടന്നുവന്നത്. വീട്ടിൽ ഒരു അംഗത്തെ പോലെ തന്നെയാണ് ഡോ. വീണയും ഭർത്താവും യുണൈറ്റഡ് ആശുപത്രി ചെയർമാനുമായ ഡോ. മഞ്ജുനാഥ് ഷെട്ടിയും മകൻ ഡോ. നിഹാലും പൂച്ചയെ കണ്ടിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവരുടെ വീട്ടിലെ നായ ചത്തുപോയത്. അതിന്റെ വേദന മാറും മുമ്പാണ് പൂച്ചയെ കൂടി കാണാതായത്. സമീപ ദിവസങ്ങളിൽ നടന്ന രണ്ട് സംഭവങ്ങളുടെയും വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്ന് ഡോക്ടർ പറയുന്നു.

ജീവിതത്തിൽ നല്ലൊരു ഭാഗം പ്രസവ ചികിത്സയും മറ്റുമായി രോഗികളെ പൊന്നുപോലെ നോക്കുന്ന വീണ കാസർകോട്ടെ ഏറ്റവും തിരക്കുപിടിച്ച പ്രസവരോഗ വിദഗ്ദ്ധയാണ്. രോഗി ശുശ്രൂഷ വലിയ പുണ്യമായാണ് ഇവർ കാണുന്നത്. ഇടവേളകളിലും അവധി ദിവസങ്ങളിലും നായയെയും പൂച്ചയെയും പശുവിനെയുമൊക്കെ സ്നേഹിക്കുന്ന നല്ലൊരു മൃഗസ്നേഹി കൂടിയാണ് ഡോ. വീണ മഞ്ജുനാഥ്.

Cat Missing | അരുമയായ പൂച്ചയെ കാണാതായി; പാരിതോഷികം പ്രഖ്യാപിച്ച് ഡോക്ടർ

എല്ലാത്തിനെയും അതിരറ്റ് സ്നേഹിക്കുന്ന ഡോക്ടർക്ക് പൂച്ച കാണാതായത് ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. ഗോൾഡി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഡോക്ടറും കുടുംബവും. പൂച്ചയെ കണ്ട് കിട്ടുന്നവർക്ക് 8606584619 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കണ്ടെത്താൻ സഹായിക്കുന്നവർക്ക് മികച്ച പാരിതോഷികം നൽകുമെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്.

Keywords: News, Kasaragod, Kerala, Cat, Missing, Doctor, Cat missing: Doctor announced reward.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia