പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന് തെറ്റായ വിവരങ്ങള്‍ നല്‍കി വാര്‍ത്തയാക്കി; കെ എസ് ഇ ബി ജീവനക്കാരനെതിരെ കേസ്
May 13, 2020, 12:27 IST
രാജപുരം: (www.kasargodvartha.com 13.05.2020) പോലീസ് ഉദ്യോഗസ്ഥനാണെന്് തെറ്റിദ്ധരിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന് തെറ്റായ വിവരങ്ങള്‍ നല്‍കി വാര്‍ത്തയാക്കിയ കെ എസ് ഇ ബി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. രാജപുരത്തെ മാധ്യമപ്രവര്‍ത്തകന്‍ പി രവീന്ദ്രന്റെ പരാതിയില്‍ ചുള്ളിക്കരയിലെ എലുമ്പേല്‍ ബിജു (45) വിനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി മാധ്യമ പ്രവര്‍ത്തകന്റെ ഫോണില്‍ വിളിക്കുകയും രാജപുരം സ്റ്റേഷനിലെ എ എസ് ഐ ആണെന്ന് പരിചയപ്പെടുത്തി തെറ്റായ വാര്‍ത്ത നല്‍കുകയുമായിരുന്നു. ശനിയാഴ്ച രാത്രി മാലക്കല്ല് ആടകത്തെ വിമുക്ത ഭടന്‍ പി സി ബേബിയെയും ഭാര്യയെയും നാലംഗസംഘം വീട്ടില്‍ കയറി ആക്രമിച്ചതിന് രാജപുരം പോലീസ് കേസെടുത്തതായും ബേബിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായുമാണ് ഫോണിലൂടെ വ്യാജവിവരം നല്‍കിയത്. വാര്‍ത്ത വന്നതോടെ ഇത്തരത്തില്‍ ഒരാക്രമണം നടക്കുകയോ പോലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും പിന്നീട് ബോധ്യപ്പെടുകയായിരുന്നു.
ഇതോടെ രവീന്ദ്രന്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയടക്കം രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ബിജുവാണ് പിന്നിലെന്ന് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തത്.
Keywords: Kasaragod, Kerala, news, Top-Headlines, fake, complaint, case, Rajapuram, Case against KSEB officer for cheating Media person
< !- START disable copy paste -->