യുവതിയെ ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍തൃപിതാവിനെതിരെ കേസ്
Sep 25, 2017, 10:54 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 25.09.2017) യുവതിയെ ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃപിതാവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ലോഡിംഗ് തൊഴിലാളിയായ ചിറ്റാരിക്കാല്‍ ചെമ്പന്‍കുന്നിലെ മനോജിന്റെ ഭാര്യ പ്രസീത (39)യുടെ പരാതിയില്‍ മനോജിന്റെ പിതാവ് നാരായണനെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.
ഈ മാസം 23ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പ്രഭാതഭക്ഷണം കഴിക്കുകയായിരുന്ന പ്രസീത ചായ കുടിച്ചതോടെ അസ്വസ്ഥയാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍തന്നെ ഭര്‍ത്താവ് മനോജ് പ്രസീതയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി അപ്പോഴേക്കും ബോധരഹിതയായി. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പ്രസീതയുടെ ശരീരത്തില്‍ വിഷം കടന്നതായി തെളിഞ്ഞു. നില ഗുരുതരമാണെന്ന് വ്യക്തമായതോടെ യുവതിയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ബോധം തെളിഞ്ഞതോടെ പോലീസ് പരിയാരത്തെത്തി പ്രസീതയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഭര്‍തൃപിതാവ് തനിക്ക് ചായയില്‍ വിഷം കലര്‍ത്തി നല്‍കിയതാണെന്നും മറ്റാര്‍ക്കും ചായ കുടിച്ചപ്പോള്‍ യാതൊന്നും സംഭവിച്ചില്ലെന്നും ഭര്‍തൃപിതാവ് തന്നെ മാനസികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് പോലീസ് നാരായണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രസീത അപകടനില തരണം ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Top-Headlines, case, Police, complaint, Case against father-in-law for giving poisonous tea