കുടുംബശ്രീയുടെ അടുക്കളയില്‍ അതിക്രമിച്ച് കയറി സ്ത്രീകളുടെ വീഡിയോ എടുത്ത് പ്രചരണം; രണ്ട് പേര്‍ക്കെതിരേ കേസ്
Apr 29, 2020, 16:31 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2020) കുടുംബശ്രീയുടെ അടുക്കളയില്‍ അതിക്രമിച്ച് കയറി സ്ത്രീകളുടെ വീഡിയോ എടുത്ത് പ്രചരണം നടത്തിയതിന് രണ്ട് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തളങ്കര സ്വദേശിയായ ബുര്‍ഹാന്‍ അബ്ദുല്ല (31), കൂടെയുണ്ടായിരുന്ന 21 കാരിയായ യുവതി എന്നവര്‍ക്കെതിരെയാണ് കേസെടുത്തത്.
സ്ത്രീകള്‍ മാത്രമുള്ള അടുക്കളയില്‍ അതിക്രമിച്ച് കയറുകയും അനുമതി കൂടാതെ വീഡിയോ എടുത്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്. നഗരസഭ കൗണ്‍സിലര്‍ സിയാന ഹനീഫയുടെ പരാതിയില്‍ പോലീസ് ആക്ട് 448, 509, 119 (1) (ബി) വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
26 ന് ഉച്ചയ്ക്ക് രണ്ട് മണിക്കും മൂന്ന് മണിക്കുമിടയില്‍ കാസര്‍കോട് നഗരസഭയിലെ കഫേ ശ്രീ കാന്റീനിലിനാണ് സംഭവം. കമ്യൂണിറ്റി കിച്ചണില്‍ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സമയത്താണ് ക്യാമറയുമായി യുവതിക്കൊപ്പം ബുര്‍ഹാന്‍അടുക്കള ഭാഗത്ത് കൂടി എത്തിയതെന്ന് പരാതിയില്‍ പറയുന്നു.
സ്ത്രീകളുടെ അനുമതിയില്ലാതെ എത്തി ക്യാമറയിലൂടെ വീഡിയോ പകര്‍ത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന കൗണ്‍സിലര്‍ ചോദ്യം ചെയ്‌തെങ്കിലും വീഡിയോ ചിത്രീകരണം നിര്‍ത്താന്‍ കൂട്ടാക്കിയില്ലത്രെ. പിന്നീട് ഇത് മോശമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, news, Top-Headlines, case, Police, Case against 2 for recording video of women
< !- START disable copy paste -->