ഉപ്പളയില്‍ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു
Jan 4, 2017, 07:48 IST
ഉപ്പള: (www.kasargodvartha.com 04/01/2017) മംഗല്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാല് പേര് തല്‍ക്ഷണം മരിച്ചു. തൃശൂര്‍ ചേലക്കരയിലെ രാമനാരായണന്‍ (55), ഭാര്യ വത്സല (38), മകന് രഞ്ജിത്ത് (20), സുഹൃത്ത് നിധിന് (20) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്പ നേരം ഗതാഗത തടസ്സപ്പെട്ടു. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. (www.kasargodvartha.com)
മൃതദേഹങ്ങള്‍ മംഗല്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തൃശൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എല്‍ 48 ഡി 3969 നമ്പര്‍ സ്വിഫ്റ്റ് കാറും എതിരെ വരികയായിരുന്ന ഷിപ്പിംഗ് കമ്പനിയുടെ കെ എ 19 എബി 4832 നമ്പര്‍ കണ്ടെയ്നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കര്‍ണാടകയിലെ കൊപ്പം എസിഎന്‍ റാവു ആയുര്‍വേദ കോളജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച രഞ്ജിത്തും, നിധിനും. ക്രിസ്മസ് അവധിക്കു ശേഷം ഇവരെ തിരികെ കോളജിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. (www.kasargodvartha.com)
അപകട വിവരം മഞ്ചേശ്വരം പോലീസ് തൃശൂര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും തകര്‍ന്നു.
(UPDATED)
Keywords : Kasaragod, Uppala, Accident, Death, Car, Police, Lorry, Thrissur, Top-Headlines.