city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Campaigning | കാസർകോട് തിരഞ്ഞെടുപ്പ് ആവേശം കൊടികയറി; ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ വോട് തേടി വീഡിയോ പങ്കുവെച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ; ഇടതുമുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലേക്ക്; പ്രചാരണം തുടർന്ന് എൻഡിഎ സ്ഥാനാർഥി

കാസർകോട്‌: (KasaragodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ കാസർകോട് മണ്ഡലത്തിൽ ആവേശം കൊടികയറി. എൽഡിഎഫും ബിജെപിയും സ്ഥാനാർഥികളെ ഇതിനോടകം പ്രഖ്യാപിച്ചതിനാൽ അവർ പ്രചാരണ രംഗത്ത് സജീവമാണ്. യുഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ മാത്രമാണ് ഔദ്യോഗിക പ്രഖ്യാപനം വരാനുള്ളത്.

  
Campaigning | കാസർകോട് തിരഞ്ഞെടുപ്പ് ആവേശം കൊടികയറി; ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ വോട് തേടി വീഡിയോ പങ്കുവെച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ; ഇടതുമുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലേക്ക്; പ്രചാരണം തുടർന്ന് എൻഡിഎ സ്ഥാനാർഥി



എന്നിരുന്നാലും താൻ തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാർഥിയെന്ന് വ്യക്തമാക്കുന്ന വീഡിയോ സിറ്റിങ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ഔദ്യോഗിക ഫേസ്‌ബുക് പേജിൽ പങ്കുവെച്ചു. 'ആരംഭിക്കലാമ' എന്ന തലക്കെട്ടിൽ പങ്കുവെച്ച വീഡിയോയിൽ രാജ്‌മോഹൻ ഉണ്ണിത്താന് വോട് അഭ്യർഥിച്ചുള്ള പോസ്റ്ററും ചുവരെഴുത്തും കാണാം.

അതേസമയം എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലേക്ക് നീങ്ങുകയാണ് ഇപ്പോൾ ഇടതുമുന്നണി. കാസർകോട്‌ ലോക്സഭാമണ്ഡലം തിരഞ്ഞെടുപ്പ് കമിറ്റി രൂപവത്‌കരണ കൺവൻഷൻ ഒമ്പതിന് വൈകിട്ട്‌ നാലിന്‌ കാഞ്ഞങ്ങാട് പുതിയ ബസ്‌ സ്‌റ്റാൻഡിന്‌ സമീപം കൊവ്വൽപ്പള്ളിയിൽ നടക്കും. സിപിഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും. നിയോജക മണ്ഡലം കൺവൻഷനുകൾ 10, 11, 12 തിയതികളിൽ നടക്കും.

കാഞ്ഞങ്ങാട് കൺവൻഷൻ ഒമ്പതിന് ലോകസഭാ കൺവൻഷന്‌ ശേഷം അതേ വേദിയിൽ നടക്കും. മഞ്ചേശ്വരം കൺവൻഷൻ പത്തിന് പകൽ മൂന്നിന്‌ കുമ്പള മുഹിമ്മാത് ഹോളിലും കാസർകോട് കൺവൻഷൻ പകൽ മൂന്നിന്‌ ചെർക്കള ഹൈമാക്‌സ്‌ ഹോളിലും നടക്കും. ഉദുമ കൺവൻഷൻ 12ന്‌ വൈകിട്ട്‌ നാലിന്‌ പൊയ്നാച്ചി രാജധാനി ഓഡിറ്റോറിയത്തിലും തൃക്കരിപ്പൂർ കൺവൻഷൻ പകൽ 3.30ന്‌ കാലിക്കടവ് കരക്കാക്കാവ് ഓഡിറ്റോറിയത്തിലും നടക്കും.


പയ്യന്നുർ കൺവൻഷൻ 11ന്‌ വൈകിട്ട്‌ നാലിന്‌ ഗാന്ധി പാർകിലും കല്യാശേരി കൺവൻഷൻ വൈകിട്ട്‌ 4.30ന്‌ പഴയങ്ങാടി ടൗണിലും നടക്കും. 176 ലോക്കൽ കൺവെൻഷനുകൾ 16 നകവും ബൂത് കൺവൻഷനുകൾ 22നകവും പൂർത്തികരിക്കും.

എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും തുടരുകയാണ്. ചൊവ്വാഴ്ച കല്യാശേരി മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ 8.15ന് ഇടനീർ മഠം സന്ദർശനത്തോടെ ബുധനാഴ്ചത്തെ പ്രചാരണത്തിന് തുടക്കം കുറിക്കും. 9.30 മണിക്ക് മധൂർ ക്ഷേത്ര ദർശനം, 10.30 മണിക്ക് കൊണ്ടേവൂർ മഠം സന്ദർശനം, 11.30 കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രദർശനം, ഉച്ചയ്ക്ക് 12.30 മണിക്ക് പെർണ്ണെ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രദർശനം, 1.30 ഷിറിയ ക്ഷേത്രദർശനം നടത്തും. വൈകുന്നേരം ആറ് മണി മുതൽ മഞ്ചേശ്വരം പഞ്ചായതിൽ പര്യടനം നടത്തും.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok Sabha Election, Malayalam News, Politics, Campaigning of political parties continues in Kasaragod constituency

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia