'ബീഫിന്റെ പേരില്‍ ദാരുണമായി കൊല്ലപ്പെട്ട ജുനൈദിനുവേണ്ടി മയ്യിത്ത് നിസ്‌കരിക്കണം'
Jun 26, 2017, 11:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2017) ബീഫിന്റെ പേരില്‍ ദാരുണമായി കൊല്ലപ്പെട്ട ജുനൈദിനുവേണ്ടി മയ്യിത്ത് നിസ്‌കരിക്കണമെന്ന് ഈദ് സന്ദേശത്തില്‍ സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ബീഫ് കഴിച്ചുവെന്നാരോപിച്ച് തീവണ്ടിയാത്രക്കിടെയാണ് ഹരിയാന സ്വദേശി ജുനൈദ് കുത്തേറ്റ് മരിച്ചത്.
അകാരണമായി കൊല്ലപ്പെട്ടവരെയും ആക്രമിക്കപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും പെരുന്നാള്‍ ദിനത്തിലെ സര്‍വപ്രാര്‍ഥനകളിലും ഓര്‍ക്കാന്‍ മറക്കരുത്. മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഹീനമായ ആക്രമണത്തിലാണ് ജുനൈദ് രക്തസാക്ഷിയായതെന്ന് മുത്തുക്കോയ തങ്ങള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
ലോകരാഷ്ട്രങ്ങള്‍ക്കിടയിലും അറബ് രാഷ്ട്രങ്ങള്‍ക്കിടയിലും ഐക്യത്തിനും സമാധാനത്തിനും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Eid, Family, Death, Call for prayer death of Junaid.