Arts Fest | വാക്കുകൾ കൊണ്ട് കസറി; പ്രസംഗത്തിൽ സദസിനെ കയ്യിലെടുത്ത സി എസ് സ്നേഹയ്ക്ക് ഒന്നാം സ്ഥാനം
Dec 8, 2023, 13:25 IST
Arts Fest | വാക്കുകൾ കൊണ്ട് കസറി; പ്രസംഗത്തിൽ സദസിനെ കയ്യിലെടുത്ത സി എസ് സ്നേഹയ്ക്ക് ഒന്നാം സ്ഥാനം
fb
കാറഡുക്ക: (KasargodVartha) സമകാലിക സിനിമയും കാഴ്ചയും കാഴ്ചപ്പാടും എന്ന വിഷയത്തെ അധികരിച്ച് ജില്ലാ സ്കൂൾ കലോത്സവത്തിൽ മലയാള പ്രസംഗത്തിൽ കത്തിക്കയറിയ ജിവിഎച്എസ്എസ് ഇരിയണ്ണിയിലെ സി എസ് സ്നേഹയ്ക്ക് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
മുൻ കാലങ്ങളിൽ സിനിമയിൽ മൃഗങ്ങളെ ഉൾപെടുത്തുന്നതിന് സംവിധായകർ വിഷമിച്ചിരുന്ന കാലഘട്ടം നിർമിത ബുദ്ധിയുടെ വരവോടെ ഇല്ലാതായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സ്നേഹ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ച് സ്ത്രീകൾ പീഡനത്തിനും വഞ്ചനയ്ക്കും ഇടയാകുന്ന സംഭവ വികാസങ്ങളും കോർത്തിണക്കി.
സംസ്ഥാന തലത്തിൽ സാമൂഹ്യ ശാസ്ത്രേ മേളകളിൽ തുടർച്ചയായി മൂന്ന് വർഷം പ്രസംഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സഹകരണ വാരാഘോഷത്തിന്റെ ജില്ലാ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. നാടൻ പാട്ട് കലാകാരി കൂടിയായ സ്നേഹ നാടൻ പാട്ട് മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. ഇന്റർലോക് ജോലി ചെയ്യുന്ന ശശികുമാർ - ഹരിത കർമസേന ജീവനക്കാരി ശശി പ്രഭ ദമ്പതികളുടെ മകളാണ്.
Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News, C S sneha secured first in malayalam speech.
< !- START disable copy paste -->