city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ഉൾപെടെ വിവിധ പ്രദേശങ്ങളിൽ നിന്ന് മലേഷ്യൻ കമ്പനിയെന്ന പേരിൽ കോടികളുടെ മണി ചെയിൻ തട്ടിപ്പ് കേസിൽ ബിടെക് ബിരുദധാരി അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 07.05.2021) 10 ഇരട്ടി വരെ ലാഭം വാഗ്‌ദാനം ചെയ്‌തു മലേഷ്യൻ കമ്പനിയെന്ന പേരിൽ ഓൺലൈൻ വഴി മണിചെയിൻ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജാവേദ് (28) ആണ് പിടിയിലായത്. ഇയാൾ ബിടെക് ബിരുദധാരിയാണ്. കാസർകോട് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്ത്.
                                                                                         
കാസർകോട് ഉൾപെടെ വിവിധ പ്രദേശങ്ങളിൽ നിന്ന് മലേഷ്യൻ കമ്പനിയെന്ന പേരിൽ കോടികളുടെ മണി ചെയിൻ തട്ടിപ്പ് കേസിൽ ബിടെക് ബിരുദധാരി അറസ്റ്റിൽ

കാസർകോട്, മംഗളുറു അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പിൽ കുടുങ്ങിയത്. ഗൾഫിലും നിരവധി പേർ ഇവരുടെ കെണിയിൽ അകപ്പെട്ടിരുന്നു. ജാവേദ് നേരിട്ട് 543 പേരെയും ഇവർ മുഖേന 4000 ഓളം പേരെയും ചേർത്തതായി പൊലീസ് പറഞ്ഞു. ഇതിലൂടെ 47.72 കോടി രൂപയാണ് സമാഹരിച്ചത്. ജാവേദിന് 1.08 കോടി രൂപയാണ് ലഭിച്ചത്.

ആപിലൂടെയാണ് ബിസിനസ് നടക്കുന്നത്. ചെറിയ തുകകളുടെ നിക്ഷേപത്തിൽ നിന്നു ചുരുങ്ങിയ സമയത്തിനകം വൻ ലാഭം നേടാമെന്ന് ഇവർ ബോധ്യപ്പെടുത്തുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം ആറ് ഡോളർ ലഭിക്കുമെന്നാണ് വാഗ്‌ദാനം ചെയ്തിരുന്നത്. ആദ്യം പണം നിക്ഷേപിച്ചവർക്ക് വാഗ്‌ദാനം ചെയ്ത ലാഭവിഹിതം നൽകി അവരെ വിശ്വാസത്തിലെടുക്കുന്നു. പിന്നീട് ഇവരിലൂടെ 10 ശതമാനം വരെ കമീഷൻ നൽകി കൂടുതൽ നിക്ഷേപങ്ങൾ സമാഹരിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ ഇത്തരത്തിൽ പണം നിക്ഷേപിച്ചവർക്ക് ലാഭവിഹിതം ലഭിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്തപ്പോൾ പ്രിൻസ് ഗോൾഡിൽ സ്വർണമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ മറുപടി നൽകുന്നത്. പ്രിൻസ് ഗോൾഡ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്.

ഏപ്രിൽ 27 ന് മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ മംഗളൂറിൽ ഏഴ് പേർ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നാണ് തട്ടിപ്പിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. അന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട രണ്ട് പേരിൽ ഒരാളാണ് ഇപ്പോൾ അറസ്റ്റിലായ ജാവേദ്. പ്രതികളിലൊരാളായ ഇഖ്ബാലിനോട് ജാവേദും സുഹൃത്തായ അശ്‌റഫും പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്നു. നിക്ഷേപത്തിന് മൂന്നിരട്ടി വരുമാനം ലഭിക്കുമെന്ന് ഇവർ ഇഖ്ബാലിനെ ബോധ്യപ്പെടുത്തി. തുടർന്ന് ഇഖ്ബാൽ 27 ലക്ഷം രൂപ നിക്ഷേപിച്ചു.

അശ്‌റഫും ജാവേദും ലാഭമുൾപെടെ 99 ലക്ഷം രൂപ ഇഖ്ബാലിന് നൽകാൻ ഉണ്ടായിരുന്നു. എന്നാൽ അവർ 10 ലക്ഷം രൂപ മാത്രമാണ് നൽകിയത്. ഒരു വർഷം കഴിഞ്ഞിട്ടും അവർ പണം നൽകാത്തതിനെ തുടർന്നാണ് ക്രിമിനൽ സംഘത്തിന്റെ സഹായത്തോടെ തട്ടിക്കൊണ്ട് പോയത്.

മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ശഫീഖ് എന്നയാളാണ് പരാതി നൽകിയത്. ജാവേദിൽ നിന്ന് നിർണായകമായ ഡിജിറ്റൽ തെളിവുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


Keywords:  Kasaragod, Kerala, News, Arrest, Accuse, Fraud, Money chain, Police, Top-Headlines, BTech graduate arrested in multi-crore money chain scam.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia