പിഞ്ചുസഹോദരങ്ങളുടെ മരണത്തില്‍ നാട് തേങ്ങുന്നു; റോഡ് നന്നാക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി
Jul 23, 2018, 10:54 IST
കാസര്‍കോട്: (www.kasargodvartha.com 23.07.2018) അടുക്കത്ത്ബയലിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ മരിച്ച പിഞ്ചുസഹോദരങ്ങളുടെ വിയോഗത്തില്‍ നാട് തേങ്ങുന്നു. റോഡിലെ കുഴി വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതോടെ റോഡ് നന്നാക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷ് - മഅ്‌സൂമ ദമ്പതികളുടെ മകന്‍ മില്‍ഹാജ് (അഞ്ച് വയസ്), സഹോദരന്‍ ഇബ്രാഹിം ഷാസില്‍ (ഏഴ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റജീസ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഴിവെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് ബുള്ളറ്റിലും ബൈക്കിലും രണ്ടുകാറുകളിലുമിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ബുള്ളറ്റിലായിരുന്നു റജീസും മക്കളും സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് തെറിച്ചുവീണ കുട്ടികളെ ഏറെ പരിശ്രമിച്ച ശേഷമാണ് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മില്‍ഹാജ് മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍വെച്ചാണ് ഷാസില്‍ മരണപ്പെട്ടത്.
അപകടത്തില്‍പ്പെട്ട കാറോടിച്ചിരുന്ന മേല്‍പറമ്പിലെ അബ്ദുര്‍ റഹ് മാനിന്റെ മകന്‍ റിസ് വാന്‍ (24), ബന്ധു പെര്‍വാഡിലെ ഇസ്മാഈലിന്റെ മകന്‍ റഫീഖ് (38), റിസ് വാന്റെ സഹോദരി റുക്സാന (28), റുക്സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവരും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹ് മദിനും പരിക്കുണ്ട്. ഇവരും ആശുപത്രികളില്‍ ചികിത്സയിലാണ്.
Related News:
കാസര്‍കോട്ടെ കൂട്ട വാഹനാപകടം: ഒരു കുട്ടി കൂടി മരിച്ചു
കാസര്‍കോട്ട് കൂട്ടവാഹനാപകടം; ഒരു കുട്ടി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; അപകടത്തിന് കാരണം ദേശീയപാതയിലെ കുഴി, കൂട്ടിയിടിച്ചത് ടൂറിസ്റ്റ് ബസും കാറുകളും ബൈക്കുകളും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, National highway, Road, Road-damage, Adkathbail, Brothers accidental death; Natives shocked
< !- START disable copy paste -->