city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാൻ കൈക്കൂലി; എ എസ്‌ ഐ ക്ക്‌ 2 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട്: (www.kasargodvartha.com 01.01.2021) പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ എ എസ്‌ ഐ ക്ക്‌ രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2013 ല്‍ മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത്‌ കേസിലെ പ്രതി സ്ഥാനത്ത്‌ നിന്നും ഒഴിവാക്കുന്നതിന്‌ കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്പെക്ടര്‍ കെ ഡി സെബാസ്റ്റ്യനെയാണ് തലശ്ശേരി വിജിലന്‍സ്‌ കോടതി രണ്ട് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാൻ കൈക്കൂലി; എ എസ്‌ ഐ ക്ക്‌ 2 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

         
മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു ഒരു കേസില്‍ നിന്നും പരാതിക്കാരന്റെ അനുജന്‍ സിദ്ദീഖ്‌ എന്നയാളെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിനു
വേണ്ടി കേസന്വേഷിച്ച മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷനിലെ എ എസ്‌ ഐ,
കെ ഡി സെബാസ്റ്റ്യൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

സിദ്ദീഖ്‌ അന്നത്തെ വിജിലന്‍സ്‌ ഡെപ്യൂട്ടി പൊലീസ്‌ സൂപ്രണ്ടായ സുനില്‍ ബാബു കേളോത്തുംകണ്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013 ജൂലായ് 29 ന് കെ ഡി
സെബാസ്റ്യന്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ്‌ സംഘം കൈയ്യൊടെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

പിന്നീട് കേസ്‌ അന്വേഷണം നടത്തിയത്‌ അന്നത്തെ വിജിലന്‍സ്‌ ഇന്‍സ്പെകടര്‍മാരായ വി ഉണ്ണികൃഷ്ണനും, പി ബാലകൃഷ്ണന്‍ നായരുമാണ്‌. പ്രോസിക്യൂഷന്‍ വേണ്ടി പബ്ലിക്‌ പ്രോസിക്യൂടര്‍ ശൈലജന്‍ വി കെ ഹാജരായി.

Keywords:  Kerala, News, Kasaragod, Manjeshwaram, Police, Police-station, ASI, Fine, Jail, Vigilance, Bribe, Top-Headlines, Bribery; ASI faces up to two years in jail and fined Rs 1 lakh.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia