മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് തോണി മറിഞ്ഞ് ഒരാളെ കടലില്‍ കാണാതായി; ഒപ്പമുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു
Jul 12, 2017, 09:51 IST
ബേക്കല്‍: (www.kasargodvartha.com 12.07.2017) മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് തോണി മറിഞ്ഞ് ഒരാളെ കടലില്‍ കാണാതായി. ഒപ്പമുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ നീന്തി കരക്കെത്തി. തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കടവത്ത് കൊട്ടനെ (54)യാണ് കടലില്‍ കാണാതായത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.
കൊട്ടന് ഉള്‍പെടെ അഞ്ച് മത്സ്യതൊഴിലാളികള്‍ രാവിലെ പള്ളിക്കര കടപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് പോയതായിരുന്നു. തോണിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ഉണ്ടായ ശക്തമായ തിരമാലകളില്‍പെട്ട് തോണിമറിയുകയും കൊട്ടനെ കടലില്‍ കാണാതാവുകയുമായിരുന്നു. കുമാരന്, രാജേഷ് തുടങ്ങി നാലു മത്സ്യതൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും കൊട്ടനെ കണ്ടെത്താനായില്ല. ഈ സമയം അവിടെയുണ്ടായിരുന്ന മറ്റു തോണികളില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നവര്‍ കൊട്ടനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസും ഫയര്‍ഫോഴ്സും കടലില്‍ തിരച്ചില്‍ നടത്തിവരുന്നുണ്ട്. തിരച്ചിലിന് തീരദേശ പോലീസിന്റെയും കോസ്റ്റല്‍ ഗാര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട്. കൊട്ടനെ കാണാതായ സംഭവം പള്ളിക്കര കടപ്പുറത്ത് മ്ലാനത പരത്തി. രക്ഷപ്പെട്ടവര്‍ക്ക് നിസാര പരിക്കാണ് സംഭവിച്ചത്. പള്ളിക്കര കടപ്പുറത്ത് കുറച്ചുദിവസങ്ങളായി കടല്‍ക്ഷോഭം നിലനില്‍ക്കുകയാണ്. മത്സ്യബന്ധനത്തിന് ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കടലോരത്ത് വറുതി നിലനില്‍ക്കുന്നതിനാല്‍ ഉപജീവന മാര്‍ഗത്തിനായി ജീവന് പോലും പണയം വെച്ചുകൊണ്ടാണ് പലരും മത്സ്യബന്ധനത്തിനിറങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pallikara, Accident, Missing, Top-Headlines, Boat accident; one goes missing in sea