ഡോ. ജയലക്ഷ്മി സൂരജ് ആശുപത്രിയിൽ സ്ഥാപിച്ച ബോർഡ് സമൂഹ മാധ്യമങ്ങളിൽ വൈറൽ
Feb 5, 2021, 11:20 IST
കാസർകോട്: (www.kasargodvartha.com 04.02.2021) ഡോ. ജയലക്ഷ്മി സൂരജ് ആശുപത്രിയിൽ സ്ഥാപിച്ച ബോർഡ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ ഡോക്ടറെ മുൻകൂട്ടി വിവരം അറിയിക്കണമെന്നും ഇതിൻ്റെ പേരിൽ ആരും മരുന്ന് വാങ്ങാതെയും ചികിത്സ നടത്താതെയും പോകരുതെന്ന ബോർഡാണ് കാസർകോട്ടെ പ്രമുഖ ഗൈനകോളജിസ്റ്റായ ഡോ. ജയലക്ഷ്മി സൂരജ് ആശുപത്രിയുടെ പരിശോധനാ മുറിക്ക് പുറത്ത് അറിയിപ്പായി സ്ഥാപിച്ചിരിക്കുന്നത്.
മനുഷ്യനും ദൈവമാകാൻ കഴിയും എന്നും കാസർകോട്ട് ഇങ്ങനെയും ഒരു ഡോക്ടർ എന്നുമുള്ള അടിക്കുറിപ്പുമായാണ് ഡോ. ജയലക്ഷ്മിയുടെ ഈ നിലപാടിനെ സോഷ്യൽ മീഡിയ സ്വാഗതം ചെയ്യുന്നത്. മംഗളൂരിലെയും മറ്റും ചില ആശുപത്രികളുടെ കഴുത്തറുപ്പൻ ബില്ലിനെ ചൂണ്ടിക്കാണിച്ചു കൊണ്ടും വിമർശിച്ചു കൊണ്ടുമാണ് പാവപ്പെട്ട രോഗികളെ ചേർത്തു പിടിക്കാൻ ശ്രമിക്കുന്ന ഡോക്ടറുടെ നടപടിയെ സോഷ്യൽ മീഡിയ പിന്തുണക്കുന്നത്.
കാസർകോട്ടെ ജനാർദ്ദന ആശുപത്രിയിലെ ഗൈനകോളജിസ്റ്റും സാമൂഹ്യ പ്രവർത്തകയുമാണ് ഡോ. ജയലക്ഷ്മി സൂരജ്. വന്ധ്യതയെ തുടർന്ന് സന്താന സൗഭാഗ്യം ഇല്ലാത്ത നൂറ് കണക്കിന് ദമ്പതികൾക്ക് നൂതന ചികിത്സാ പദ്ധതി ഇവരുടെ മേൽനോട്ടത്തിൽ ജനാർദ്ദന ആശുപത്രിയിൽ നടന്നുവരുന്നുണ്ട്. പ്രൊഫഷണൽ രംഗത്ത് വനിതകളെ കൈ പിടിച്ചുയർത്താൻ പ്രയത്നിക്കുന്ന നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് (എൻ എം സി സി) വനിതാ വിംഗ് ചെയർപേഴ്സൺ കൂടിയാണ് കാസർകോട്ടുകാരുടെ ഈ ജനകീയ ഡോക്ടർ. ഭർത്താവ് ഡോ. സൂരജും ആതുരരംഗത്ത് വളരെ പ്രശംസനീയമായ സേവനമാണ് നൽകി വരുന്നത്.

Keywords: Kerala, News, Kasaragod, Top-Headlines, Doctor, Helping hands, Health, Treatment, Board set up at Dr. Jayalakshmi Suraj's clinic went viral on social media.