city-gold-ad-for-blogger

കാസര്‍കോട്ട് കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവം; പ്രചരണങ്ങള്‍ കൊഴുപ്പിക്കുന്നത് സി സി ടി വി ക്യാമറ വില്‍പനക്കാരനാണെന്ന് സൂചന

കാസര്‍കോട്: (www.kasargodvartha.com 30.01.2018) കാസര്‍കോട്ട് കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവം ചര്‍ച്ചയായിരിക്കെ ഇതിന്റെ പ്രചരണങ്ങള്‍ കൊഴുപ്പിക്കുന്നത് നഗരത്തിലുള്ള ഒരു സി സി ടി വി ക്യാമറ വില്‍പനക്കാരനാണെന്ന സൂചന പുറത്തുവന്നു. ഇദ്ദേഹത്തിന്റെ പല നമ്പറുകളില്‍ നിന്നാണ് സ്റ്റിക്കര്‍ പതിച്ച സംഭവങ്ങള്‍ ഫോട്ടോ സഹിതം ഷെയർ ചെയ്‌തതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ സ്റ്റിക്കര്‍ പതിച്ച സംഭവത്തില്‍ സി സി ടി വി ക്യാമറക്കാരന് ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ പാവപ്പെട്ടവര്‍ക്ക് നാളിതുവരെയായി ഒരു രൂപ പോലും സഹായം നല്‍കാത്ത ചിലരും പ്രചരണത്തിന് ചുക്കാന്‍ ഏറ്റെടുത്തിട്ടുണ്ട്. കാസര്‍കോട്ടെ നിരവധി വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം കൊച്ചി തൃപ്പുണിത്തുറയില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതിനു പിന്നില്‍ സിസിടിവി വില്‍പനക്കാരനാണെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു. സിസിടിവി ഓരോ വീടുകളിലും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാണിക്കാനാണ് ഇത്തരം സ്റ്റിക്കര്‍ 'ഭീകരത' സൃഷ്ടിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ താക്കീത് ചെയ്ത് പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിനു പിന്നാലെ പ്രചരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് കാസര്‍കോട്ടും ഇതേ രീതിയിലാണോ പ്രചരണം ഉണ്ടായതെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമോ മോഷണ സംഘമോ അല്ല സ്റ്റിക്കര്‍ പതിച്ചതിനു പിന്നിലെന്ന് കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരനും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം യാചക നിരോധിത മേഖലയാണെന്ന് മുന്നറിയിപ്പ് നല്‍കിയ പോസ്റ്റിലേക്ക് എഡിറ്റ് ചെയ്ത് പല നാടുകളുടേയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രചരിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നിലെല്ലാം ദുരുദ്വേശമുണ്ടോ എന്ന സംശയവും പോലീസിനുണ്ട്.

കാസര്‍കോട്ട് കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവം; പ്രചരണങ്ങള്‍ കൊഴുപ്പിക്കുന്നത് സി സി ടി വി ക്യാമറ വില്‍പനക്കാരനാണെന്ന് സൂചന


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Investigation, Police, Black Sticker alert; CCTV seller under investigation
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia