മുഖ്യമന്ത്രിക്കു നേരെ ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം; മറ്റൊരു വഴിയിലൂടെ ഉദ്ഘാടന സ്ഥലത്തെത്തിച്ച് പോലീസ്
Nov 25, 2018, 11:46 IST
ബദിയടുക്ക: (www.kasargodvartha.com 25.11.2018) ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയലിലടച്ചതില് പ്രതിഷേധിച്ചും ബി ജെ പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയില്‍ പ്രതിഷേധിച്ചു. ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജ് രണ്ടാം ബ്ലോക്ക് കെട്ടിട നിര്‍മാണോദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. വേദിയുടെ പ്രധാന കവാടത്തിലാണ് ബി ജെ പി ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധ വിവരം മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ മറ്റൊരു വഴിയിലൂടെയാണ് പരിപാടി നടക്കുന്ന വേദിയിലേക്കെത്തിച്ചത്. ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു വഴിയില്‍ കുടുങ്ങിയെങ്കിലും പ്രതിഷേധക്കാര്‍ കലക്ടറെ പോകാന്‍ അനുവദിച്ചു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇവരെ അറസ്റ്റു ചെയ്ത് മാറ്റുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, BJP workers protest against CM in Ukkinadukka
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, BJP workers protest against CM in Ukkinadukka
< !- START disable copy paste -->