കൊല്ലം നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന് അറിയിപ്പ് ലഭിച്ചെന്ന് ബിന്ദു കൃഷ്ണ
കൊല്ലം: (www.kasavartha.com 14.03.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അതിന് ശേഷം പ്രചാരണത്തിനിറങ്ങുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
ബിന്ദു കൃഷ്ണക്ക് കൊല്ലം സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ ശനിയാഴ്ച പ്രതിഷേധമുയര്‍ന്നിരുന്നു. ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ബ്ലോക് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിക്കത്ത് ജില്ലാ അധ്യക്ഷയ്ക്ക് കൈമാറിയിരുന്നു. പിന്തുണ അറിയിക്കാനെത്തിയ മത്സ്യതൊഴിലാളി സ്ത്രീകള്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ കണ്ണീരണയുകയും ചെയ്തത് വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് കൊല്ലത്ത് ബിന്ദു കൃഷ്ണയെ തന്നെ മത്സരിപ്പിക്കാന്‍ ധാരണയായത്.
Keywords: Kollam, News, Kerala, Top-Headlines, Politics, Election, Contest, Bindu Krishna, Bindu Krishna to contest from Kollam constituency