ഭേൽ - ഇ എം എൽ സമരം താൽകാലികമായി നിർത്തിവെക്കും; പിന്മാറ്റം മന്ത്രിയുടെ ഉറപ്പിനെ തുടർന്ന്
Jul 19, 2021, 23:06 IST
കാസർകോട്: (www.kasargodvartha.com 19.07.2021) പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒപ്പുമര ചുവട്ടിൽ ഭേൽ ഇ എം എൽ ജീവനക്കാർ ജനുവരി ഒമ്പത് മുതൽ നടത്തിവന്നിരുന്ന റിലേ സത്യാഗ്രഹ സമരം താൽകാലികമായി നിർത്തിവെക്കുവാൻ സംയുക്ത സമരസമിതി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ജൂലൈ 16 ന് വ്യവസായ വകുപ്പ് മന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ മന്ത്രി നൽകിയ ഉറപ്പും അഭ്യർഥനയും മാനിച്ചാണ് സമരം നിർത്തുന്നത്. കമ്പനി ഓഹരി കൈമാറ്റനടപടികൾ ജൂലൈ മാസത്തിൽ തന്നെ പൂർത്തീകരിക്കുമെന്നും ജീവനക്കാരുടെ ശമ്പളം, കുടിശിക കാര്യത്തിൽ ഓണത്തിന് മുൻപ് തന്നെ അനുകൂല തീരുമാനമെടുക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചിരുന്നു.
കേന്ദ്ര സർകാർ കയ്യൊഴിഞ്ഞ ഭെൽ ഇഎംഎൽ കമ്പനിയെ ഏറ്റെടുക്കുവാൻ 2017 ൽ സംസ്ഥാന സർകാർ തീരുമാനിച്ചിരുന്നു. നീണ്ട ചർചകൾക്ക് ശേഷം 2019 സെപ്തംബറിൽ സംസ്ഥാന സർകാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. എന്നാൽ കേന്ദ്ര ഘന വ്യവസായ വകുപ്പ് അന്തിമ അനുമതി നൽകാത്തതിനാൽ കൈമാറ്റനടപടികൾ നീണ്ട് പോയി. ഒടുവിൽ തൊഴിലാളി സമരങ്ങളുടെയും ഹൈകോടതി ഇടപെടലിന്റെയും അടിസ്ഥാനത്തിൽ മെയ് 11 ന് കേന്ദ്ര സർകാർ അന്തിമ അനുമതി നൽകി.
നിലവിൽ ഭെലിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന സർകാർ ബാക്കിയുള്ള 51 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കുന്നതോടെ സ്ഥാപനം പൂർണമായും സംസ്ഥാന സർകാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാവും.
2018 ഡിസംബർ മുതൽ ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയിട്ടില്ല. അതേ വർഷം ഏപ്രിൽ മുതൽ ജീവനക്കാരുടെ പി എഫ് വിഹിതം അടക്കുകയോ വിരമിക്കുന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ഉൾപെടെയുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയ്തിട്ടില്ല. 2020 മാർച് 20ന് അടച്ചിട്ട കമ്പനി ഇനിയും തുറന്നിട്ടില്ല.
കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെ സംബന്ധിച്ച് തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങൾ സംയുക്തമായി സർകാരിന് സമർപിക്കുവാനും സംയുക്ത സമരസമിതി സംവിധാനം തുടരാനും കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കാനുള്ള യോജിച്ച പ്രവർത്തനങ്ങൾ തുടരാനും യോഗം തീരുമാനിച്ചു. സമരത്തെ പിന്തുണച്ചവർക്ക് നന്ദിയും രേഖപ്പെടുത്തി. ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് തുടർന്നും പിന്തുണ ഉണ്ടാവണമെന്ന് യോഗം അഭ്യർഥിച്ചു.
ചെയർമാൻ ടി കെ രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ പി മുഹമ്മദ് അശ്‌റഫ്, ഭാരവാഹികളായ വി രത്നാകരൻ, എ വാസുദേവൻ, കെ ജി സാബു, ബി എസ് അബ്ദുല്ല, പ്രദീപൻ പനയൻ, വി പവിത്രൻ, ടി വി ബേബി പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, Protest, Strike, Minister, Employees, Top-Headlines, Stopped, BHEL EML strike will be suspended.
< !- START disable copy paste -->