ചൊവ്വാഴ്ച ഭാരത് ബന്ദ്
ന്യൂഡെല്‍ഹി: (www.kasargodvartha.com 04.12.2020) കര്‍ഷക സംഘടനകള്‍ ഡിസംബര്‍ എട്ടിന് ഭാരത് ബന്ദ് നടത്തും. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കര്‍ശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഡിസംബര്‍ അഞ്ചിന് രാജ്യവ്യാപകമായി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചു. കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കര്‍ഷകര്‍ കേന്ദ്രസര്‍കാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.
നിയമഭേദഗതി പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓള്‍ ഇന്ത്യാ കിസാന്‍ സഭയുള്‍പ്പടെയുള്ള കര്‍ഷക സംഘടനകള്‍. മിനിമം താങ്ങുവില ഉറപ്പു നല്‍കുന്ന തരത്തില്‍ കര്‍ഷക നിയമ ഭേദഗതികളില്‍ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പു നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ പുതിയ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഭരണത്തിലും താങ്ങുവിലയിലും, വിപണിവില ഉറപ്പ് നല്‍കുന്നതിലുമടക്കം, എട്ട് വീഴ്ചകള്‍ കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം കേന്ദ്ര കൃഷിമന്ത്രിയോ കര്‍ഷിക വിദഗ്ധരോ മുന്നോട്ടുവയ്ക്കുന്നതുമില്ല.
Keywords: New Delhi, India, Kerala, News, Strike, Farmer, Narendra-Modi, Government, Top-Headlines, Bharat Bandh on Tuesday