Police Award | മികച്ച പൊലീസ് സ്റ്റേഷന്‍ ബേക്കല്‍; ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍ കുമാര്‍ മികച്ച ഓഫീസര്‍; പുരസ്‌കാരം കഴിഞ്ഞ 2 മാസത്തെ പ്രവര്‍ത്തന മികവിന്
Oct 12, 2023, 19:07 IST
കാസര്‍കോട്: (KasargodVartha) ജില്ലയിലെ ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി ബേക്കല്‍ സ്റ്റേഷനെ തിരഞ്ഞെടുത്തു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ ആറോളം മാല മോഷണങ്ങളില്‍ പ്രതികളായ രണ്ട് പേരെ അതിസാഹസികമായി പിടികൂടിയ മികവിനാണ് മികച്ച സ്റ്റേഷനായി തിരഞ്ഞെടുത്തത്. ഈ പ്രതികളെ പിടികൂടാനായി നേതൃത്വം വഹിച്ച ബേക്കല്‍ ഡി വൈ എസ് പി സുനില്‍ കുമാര്‍ മികച്ച ഓഫീസറായി തിരഞ്ഞെടുത്തു.
ഔട്സ്റ്റാന്‍ഡിങ് പെര്‍ഫോമറായി കാസര്‍കോട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഗുരുരാജയെ തിരഞ്ഞെടുത്തു. പിടികൊടുക്കാതെ മുങ്ങി നടന്ന 50 ല്‍ അധികം എല്‍ പി വാറന്റ് പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞതാണ് നേട്ടത്തിന് കാരണം. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേന, അഡീഷണല്‍ എസ് പി വി ശ്യാം കുമാര്‍, ജില്ലയിലെ ഡി വൈ എസ് പിമാര്‍ എന്നിവരടങ്ങിയ പാനലാണ് തിരെഞ്ഞെടുത്തത്.

Keywords: Police Award, Bekal Station, DYSP, Malayalam News, Kerala News, Kasaragod News, Kasaragod Police, Best Police Station Award to Bekal Station.
< !- START disable copy paste -->