Film Stars | കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പാട്ടു പാടിയും സെല്‍ഫിയെടുത്തും പ്രിയ താരങ്ങളായ ആസിഫ് അലിയും സണ്ണി വെയ്‌നും
Sep 14, 2023, 22:24 IST
വിദ്യാനഗര്‍: (www.kasargodvartha.com) കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പാട്ടു പാടിയും സെല്‍ഫിയെടുത്തും പ്രിയ താരങ്ങളായ ആസിഫ് അലിയും സണ്ണി വെയ്‌നും. എസ് എഫ് ഐ യൂനിറ്റ് കമിറ്റി കാസര്‍കോട് ഗവ.കോളജില്‍ സംഘടിപ്പിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്വീകരണ പരിപാടിയായ ഫ്രഷേഴ്‌സ് ഡേയിലാണ് സിനിമാ താരങ്ങളായ ആസിഫ് അലിയും സണ്ണി വെയ്‌നും പങ്കെടുത്തത്.
കാസര്‍ഗോള്‍ഡ് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് ജില്ലയിലെത്തിയ താരങ്ങള്‍ വിദ്യാര്‍ഥികളുമായി സൗഹൃദം പങ്കുവെക്കുന്നതിനായാണ് ഫ്രഷേസ് ഡേ പരിപാടിയുടെ ഭാഗമായത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ഫോടോയെടുത്തും പാട്ടുപാടിയും പരിപാടിയെ താരങ്ങള്‍ കൊഴുപ്പിച്ചാണ് മടങ്ങിയത്.
ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'കാസര്‍ഗോള്‍ഡിന്റെ' ടീസറിന് വന്‍ സ്വീകാര്യത കിട്ടിയിരുന്നു. മൃദുല്‍ നായരാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. മുഖരി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണിത്.
ബി ടെക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാസര്‍ഗോള്‍ഡ്.

Keywords: Beloved stars Asif Ali and Sunny Wayne singing and taking selfies with the students of Kasaragod Government College, Kasaragod, News, Film Stars, Students, Asif Ali And Sunny Wayne, Kasaragod Government College, Promotion, Freshers Day, Kerala News.