Beach Fest | ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റ് രണ്ടാം പതിപ്പ്; വിളംബര ഘോഷയാത്ര ഡിസംബര്‍ 19ന്
Dec 16, 2023, 17:16 IST
പള്ളിക്കര: (KasargodVartha) ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര ഡിസംബര്‍ 19ന് ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് നടക്കും. 3000ത്തിലധികം ആളുകള്‍ അണിനിരക്കുന്ന ഘോഷയാത്ര പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച് കോട്ടക്കുന്ന് വഴി ബേക്കല്‍ ബീചില്‍ അവസാനിക്കും.
സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സി എച് കുഞ്ഞമ്പു എം എല്‍ എ, ബ്ലോക് - ഗ്രാമപഞ്ചായത് പ്രസിഡണ്ടുമാര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കും. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സംഘാടകസമിതി ഭാരവാഹികള്‍ അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയുടെ ഭാഗമാവും.
കേരള വസ്ത്രം അണിഞ്ഞ 2000 കുടുംബശ്രീ പ്രവര്‍ത്തകര്‍, നൂറ് മുത്തുകുടകള്‍, മോഹിനിയാട്ടം, കഥകളി, മാര്‍ഗംകളി, ഒപ്പന, തിരുവാതിര തുടങ്ങി വിവിധ നൃത്ത ഇനങ്ങള്‍, വിവിധ ഇനം വേഷങ്ങള്‍, നാസിക് ഡോള്‍, നിശ്ചില ദൃശ്യങ്ങള്‍, ചെണ്ടമേളം, ബാന്‍ഡ് സെറ്റ് എന്നിവ ഘോഷയാത്രയ്ക്ക് പൊലിമയേകും.
വിളംബര ഘോഷയാത്രയ്ക്ക് ശേഷം പള്ളിക്കര ബീചില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന തിരുവാതിരയും അരങ്ങേറും. ശേഷം ബേക്കല്‍ ബീച് ഫെസ്റ്റിവലിന്റെ വരവറിയിച്ച് ലാന്റേണ്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. 200 ഓളം റാന്തലുകള്‍ പള്ളിക്കര ബീചിന്റെ ആകാശത്ത് വിസ്മയം ഒരുക്കും. കരിമരുന്ന് പ്രകടനത്തോടുകൂടി ഘോഷയാത്രയ്ക്ക് സമാപനം ആകും.
ബേക്കല്‍ ഫെസ്റ്റ് നിയമസഭ സ്പീകര്‍ ഉദ്ഘാടനം ചെയ്യും
ഡിസംബര്‍ 22നാണ് ബേക്കല്‍ ബീച് ഫെസ്റ്റിന് തുടക്കമാകുന്നത്. കേരള നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്യും. ബേക്കലിനെയും പരിസരപ്രദേശങ്ങളെയും ലോകത്തിന് മുന്നില്‍ വീണ്ടും അടയാളപ്പെടുത്തുന്ന ബേക്കല്‍ ഫെസ്റ്റിന്റെ രണ്ടാം പതിപ്പില്‍ കലാപരിപാടികളും എക്‌സ്പോയും വിപണന മേളയും ഒരുക്കും. ജില്ലയുടെ തനത് കലാരൂപങ്ങളും പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്നും മേളയുടെ ആകര്‍ഷകമാകും. ഉദ്ഘാടനത്തിന് മുന്നോടിയായി ലാസ്യ കലാക്ഷേത്രയുടെ നൃത്താവിഷ്‌കാരം കര്‍ണന്‍ അരങ്ങേറും. പുതുവര്‍ഷത്തെ വരവേറ്റ് ഡിസംബര്‍ 31ന് ബീച് ഫെസ്റ്റ് അവസാനിക്കും.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Bekal News, KasargodNews, Pallikara News, International Beach Fest, Second Edition, Proclamation Procession, December 19th, Speaker, Inaugurate, A N Shamseer, Bekal International Beach Fest Second Edition; Proclamation procession on 19th December.