city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train | ബേക്കല്‍ അന്താരാഷ്ട്ര ഫെസ്റ്റിന് എത്തുന്നവർക്ക് സന്തോഷ വാർത്ത; 3 എക്സ്പ്രസ് ട്രെയിനുകൾക്ക് ബേക്കൽ ഫോർട് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ച് റെയിൽവേ

ബേക്കൽ: (KasargodVartha) ബേക്കല്‍ അന്താരാഷ്ട്ര ഫെസ്റ്റ് നടക്കുന്ന സാഹചര്യത്തിൽ മൂന്ന് എക്സ്പ്രസ് ട്രെയിനുകൾക്ക് ബേക്കൽ ഫോർട് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ച് റെയിൽവേ. ഡിസംബർ 22 മുതൽ 31 വരെ ബേക്കൽ ഫോർട് സ്റ്റേഷനിൽ ഈ ട്രെയിനുകൾ ഒരു മിനിറ്റ് നിർത്തും.

Train | ബേക്കല്‍ അന്താരാഷ്ട്ര ഫെസ്റ്റിന് എത്തുന്നവർക്ക് സന്തോഷ വാർത്ത; 3 എക്സ്പ്രസ് ട്രെയിനുകൾക്ക് ബേക്കൽ ഫോർട് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ച് റെയിൽവേ

താത്കാലിക സ്റ്റോപ് അനുവദിച്ച ട്രെയിനുകൾ

* ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്‌മോർ - മംഗ്ളുറു സെൻട്രൽ എക്‌സ്പ്രസ് - വൈകീട്ട് 5.29

* ട്രെയിൻ നമ്പർ 16650 നാഗർകോവിൽ - മംഗ്ളുറു സെൻട്രൽ എക്‌സ്പ്രസ് - വൈകീട്ട് 7.47

* ട്രെയിൻ നമ്പർ 22637 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മംഗ്ളുറു സെൻട്രൽ എക്‌സ്പ്രസ് - പുലർച്ചെ 03.42

Train | ബേക്കല്‍ അന്താരാഷ്ട്ര ഫെസ്റ്റിന് എത്തുന്നവർക്ക് സന്തോഷ വാർത്ത; 3 എക്സ്പ്രസ് ട്രെയിനുകൾക്ക് ബേക്കൽ ഫോർട് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ച് റെയിൽവേ

നേരത്തെ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷൻ മാനജർ അരുൺകുമാർ ചതുർവേദിയുമായി നടത്തിയ ചർച്ചയിൽ ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്. ബേക്കൽ റെയിൽവേ സ്റ്റേഷന് സമീപത്ത റയിൽവേയുടെ ഒഴിഞ്ഞ ഭൂമി വാഹന പാർകിംഗിന് ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Beach Fest, Bekal, Malayalam News, Train, Bekal Fort, Bekal fest; 3 Express Trains Allowed Temporary Stop at Bekal Fort Station.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia