പരമ്പരാഗത മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി നബിദിനാശംസകളുമായി ബേഡകം സർക്കിൾ ഇൻസ്പെക്ടർ ടി ഉത്തംദാസിൻ്റെ വീഡിയോ ആൽബം പുറത്തിറങ്ങി
Oct 29, 2020, 12:50 IST
കാസർകോട്: (www.kasargodvartha.com 29.10.2020) പരമ്പരാഗത മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി നബിദിനാശംസകളുമായി ബേഡകം സർക്കിൾ ഇൻസ്പെക്ടർ ടി ഉത്തംദാസിൻ്റെ വീഡിയോ ആൽബം പുറത്തിറങ്ങി. ‘റബ്ബോടടുത്താൽ നൽകിടും, റബ്ബ് റഹ്മത്തിൽ വാതിൽ തുറന്നിടും’ എന്ന മാപ്പിളപ്പാട്ടാണ് വീഡിയോ ആൽബത്തിനായി ആലപിച്ചത്.
കോവിഡ് ക്വാറന്റീനിൽ കഴിയവെ പഴയ മപ്പിളപ്പാട്ടുകൾ സ്വന്തമായ രീതിയിൽ ചിട്ടപ്പെടുത്തിയാണ് പാട്ട് തയാറാക്കിയതെന്ന് ഉത്തംദാസ് പറഞ്ഞു. ഉത്തംദാസിനു പുറമെ രണ്ട് കുട്ടികളും ആൽബത്തിൽ പാടി അഭിനയിക്കുന്നു. കേളോത്തമ്മ തുടങ്ങി ഒട്ടേറെ ഭക്തിഗാന ആൽബങ്ങളിൽ പാടി അഭിനിയിച്ച ഉത്തംദാസ് ആദ്യമായിട്ടാണ് മാപ്പിളപ്പാട്ട് ആൽബം പുറത്തിറക്കുന്നത്. ‘കണ്ണുകളില്ലാതെ കാണുന്നുണ്ടല്ലോ... എന്ന വരികളിലൂടെയാണ് മാപ്പിളപ്പാട്ട് തുടങ്ങുന്നത്. ‘കഴിഞ്ഞു പോയ കാലം’, എന്ന ലളിതഗാനവും ‘ചന്ദനവളയിട്ട കൈ...’ എന്ന ഓണപ്പാട്ടും നേരത്തേ ഒട്ടേറെ ശ്രദ്ധ നേടിയിരുന്നു.
പോലീസിൽ കാക്കിക്കുള്ളിലെ കലാകാരൻ എന്നറിയപ്പെടുന്ന ഉത്തംദാസ് നേരത്തേ ഗാന നൈവേദ്യം, ശ്രീകേളോത്തപ്പൻ എന്നീ പേരുകളിൽ സ്വന്തമായി രചനയും ആലാപനവും നിർവ്വഹിച്ച ഭക്തിഗാനങ്ങൾ പുറത്തിറക്കിയത് ശ്രദ്ധേയമായിരുന്നു.
കോവിഡ് ക്വാറന്റീനിൽ കഴിയവെ പഴയ മപ്പിളപ്പാട്ടുകൾ സ്വന്തമായ രീതിയിൽ ചിട്ടപ്പെടുത്തിയാണ് പാട്ട് തയാറാക്കിയതെന്ന് ഉത്തംദാസ് പറഞ്ഞു. ഉത്തംദാസിനു പുറമെ രണ്ട് കുട്ടികളും ആൽബത്തിൽ പാടി അഭിനയിക്കുന്നു. കേളോത്തമ്മ തുടങ്ങി ഒട്ടേറെ ഭക്തിഗാന ആൽബങ്ങളിൽ പാടി അഭിനിയിച്ച ഉത്തംദാസ് ആദ്യമായിട്ടാണ് മാപ്പിളപ്പാട്ട് ആൽബം പുറത്തിറക്കുന്നത്. ‘കണ്ണുകളില്ലാതെ കാണുന്നുണ്ടല്ലോ... എന്ന വരികളിലൂടെയാണ് മാപ്പിളപ്പാട്ട് തുടങ്ങുന്നത്. ‘കഴിഞ്ഞു പോയ കാലം’, എന്ന ലളിതഗാനവും ‘ചന്ദനവളയിട്ട കൈ...’ എന്ന ഓണപ്പാട്ടും നേരത്തേ ഒട്ടേറെ ശ്രദ്ധ നേടിയിരുന്നു.
കേളോത്ത് മഹാവിഷ്ണു ക്ഷേത്രം, കേളോത്ത് കാവിലമ്മ, ആൽത്തറക്കാൽ മുത്തപ്പൻ എന്നീ ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് സ്വന്തമായി രചിച്ച് ആലപിച്ച് പുറത്തിറക്കിയ ഭക്തിഗാനങ്ങളും ശ്രദ്ധേയമായിരുന്നു.
കാസർകോട്, ബേക്കൽ, തളിപ്പറമ്പ്, തൃശൂർ, എറണാകുളം തൃപ്പൂണിതുറ എന്നിവിടങ്ങളിലടക്കം ജോലി ചെയ്ത ടി ഉത്തംദാസ് പുല്ലുർ കേളോത്ത് സ്വദേശിയാണ്. ഭാര്യ: ശ്രീജിഷ. മക്കൾ: ശ്രാവൺദേവ്, ദേവഗായത്രി (ചിൻമയ സ്കൂൾ വിദ്യാർത്ഥികള്).
< !- START disable copy paste -->
Keywords: Kerala, News, Kasaragod, Bedakam, Islam, Police, CI, Social networks, Top-Headlines, Bedakam Circle Inspector T Uttamdas' Video Album Released With Traditional Mappila Songs.
< !- START disable copy paste -->